ബറോസ് പ്രീ പ്രൊഡക്ഷനില്‍ മുഴുകി മോഹന്‍ലാലും പൃഥ്വിരാജും, വൈറല്‍ ചിത്രങ്ങള്‍ കാണാം
മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‌റെ പ്രീ പ്രൊഡക്ഷന്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ബറോസിന്‌റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നത്. ബറോസ് ടീമിനൊപ്പം നടനും സംവിധായകനുമായ പൃഥ്വിരാജും ചേര്‍ന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആറാട്ടിന്‌റെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ബറോസിന്റെ ജോലികളിലേക്ക് കടന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജോ പുന്നൂസിന്‌റെ തിരക്കഥയെ ആസ്പദമാക്കിയാണ് ബറോസ് മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്നത്. ത്രീഡി ഫോര്‍മാറ്റിലായിരിക്കും സിനിമ എടുക്കുകയെന്ന് മുന്‍പ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം ബറോസ് ടീമിന്‌റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോഹന്‍ലാലിന്‌റെ ആരാധക ഗ്രൂപ്പുകളിലും മറ്റും ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ നിരവധി വിദേശ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ബറോസ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റാഫേല്‍ അഭിനയിക്കുകയെന്നാണ് അറിയുന്നത്.
ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബറോസിലെ പാട്ടുകള്‍ മുന്‍പ് ലിഡിയന്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം മോഹന്‍ലാല്‍ ചിത്രം അടുത്ത വര്‍ഷം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ബറോസിന് പുറമെ മോഹന്‍ലാലും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ലൂസിഫര്‍ 2 എമ്പുരാനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications