മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള ട്രീറ്റുമായി മുരളി ഗോപിയും പൃഥ്വിരാജും, ലൂസിഫര്‍ ലേറ്റസ്റ്റ് അപ്ഡേറ്റ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പൃഥ്വി സംഗമത്തിനായി കാത്തിരിക്കുന്നത്.

By Nihara

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന് അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും അതിയായ താല്‍പര്യമുണ്ട്. സൂപ്പര്‍ സ്റ്രാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മലയാള സിനിമയിലെ തന്നെ അതുല്യ പ്രതിഭയായ ഭരത് മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ തങ്ങള്‍ക്കു മുന്നില്‍ വലിയൊരു വെല്ലുവിളി തന്നെയാണ് ഉയരുന്നതെന്ന് മുരളി ഗോപി പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നൊരു ചിത്രമായിരിക്കും ഇതെന്ന് ഇരുവരും ലാല്‍ ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

ലൂസിഫര്‍ ഷൂട്ട്

മേയില്‍ ഷൂട്ട് ആരംഭിക്കും

2018 മേയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് മുരളി ഗോപി പറഞ്ഞു. തിരക്കുകളില്‍ നിന്ന് ഫ്രീയായി പൃഥ്വിരാജും ണറ്റ് അണിയറ പ്രവര്‍ത്തകരും മേയില്‍ ഷൂട്ടില്‍ ജോയിന്‍ ചെയ്യുമെന്നും മുരളി പറഞ്ഞു.

 ആരാധകര്‍ക്കൊരു ദൃശ്യ വിരുന്ന്

ആരാധകരെ തൃപ്തിപ്പെടുത്തും

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെക്കുറിച്ച് കാത്തിരിക്കുന്നത്. പൃഥ്വിരാജും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. അതു കൊണ്ടു തന്നെ സമയമെടുത്തേ തങ്ങള്‍ ഈ ചിത്രം ഒരുക്കുകയുള്ളൂവെന്നും മുരളി ഗോപി വ്യക്തമാക്കി.

സംവിധായകന്‍ പൃഥ്വിരാജ്

സംവിധായകനായി പൃഥ്വി, നായകനായി മോഹന്‍ലാല്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ ചൊല്ലിയുള്ള സംസാരം നടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി പൃഥ്വി രംഗത്തെത്തിയിട്ടുള്ളത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ തുടങ്ങിയ ആകംക്ഷയ്ക്ക് ഇതുവരെയും അറുതിയായിട്ടില്ല. അഭിനയത്തിനുമപ്പുറത്തേക്ക് സംവിധാനത്തിലുള്ള ആഗ്രഹത്തെക്കുറിച്ച് താരം നിരവധി തവണ വ്യക്തമാക്കിയിരുന്നു.

പിറന്നത് ടിയാന്‍ സെറ്റില്‍

ടിയാനില്‍ പിറന്ന ലൂസിഫര്‍

ലൂസിഫറിന്റെ പിറവിയെക്കുറിച്ചാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടുള്ളത്. താന്‍ ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്ത ടിയാന്റെ സെറ്റിലാണ് ലൂസിഫര്‍ പിറന്നതെന്നാണ് താരം പറയുന്നത്. ലൂസിഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പൃഥ്വി സംഗമത്തെ നോക്കിക്കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X