»   » മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിയ്ക്കുന്നു

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal and Priyadarshan
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടെന്ന് കേള്‍ക്കുന്നത് തന്നെ ആരാധകര്‍ക്ക് ത്രില്ലാണ്, അപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നുവെന്ന് കേട്ടാലോ. അതെ ലാലും പ്രിയനും വീണ്ടും ഒന്നുചേരുകയാണ്.

ഇത്തവണത്തെ ഒത്തുചേരലിന്റെ ഏറ്റവും വലിയ സവിശേഷത മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നതാണ്. സെവന്‍ ആര്‍ട്‌സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മറ്റ് താരങ്ങള്‍ ആരെല്ലാമായിരിക്കുമെന്നകാര്യത്തിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

21 വര്‍ഷം മുമ്പ് ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രം വലിയ ഹിറ്റുകളിലൊന്നായിരുന്നു. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ ഇതിലെ ഡോക്ടര്‍ സണ്ണിയും ആ പട്ടികയില്‍ ഉള്‍പ്പെടുമെന്നകാര്യമുറപ്പാണ്. അത്രയ്ക്ക് രസകരമായ കഥാപാത്രമായിരുന്നു അത്.

മണിച്ചിത്രത്താഴിന്റെ സംവിധായകന്‍ ഫാസിലിന്റെയും മറ്റുള്ളവരുടെയും അനുഗ്രഹാശിസുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് ലാലും പ്രിയനും അറിയിച്ചു. 2012ല്‍ പുറത്തിറങ്ങിയ അറബിയും ഒട്ടകവും മാധവന്‍നായരും എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇവര്‍ രണ്ടുപേരും ഒന്നിച്ചത്.

English summary
Superstar Mohanlal and Super Director Priyadarshan to be together again for a movie based on the charecter of Manichithrathazhu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam