»   » സിദ്ദിഖും ലാലും ഒന്നിക്കുമ്പോള്‍

സിദ്ദിഖും ലാലും ഒന്നിക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
ഇംഗ്ലീഷ് ടൈറ്റിലുകളോടെ മലയാളത്തില്‍ ഹിറ്റുകള്‍ തീര്‍ത്ത ജനപ്രിയ സംവിധായകന്‍ സിദ്ദിഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍. മോഹന്‍ലാലിന് കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. സിദ്ദിഖ് മോഹന്‍ലാല്‍ ചിത്രം ഒരു ഗ്യാരണ്ടിയുള്ള ഹിറ്റ് ചിത്രമായ് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുക.

ഡിസംബര്‍ ആദ്യ വാരം കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കുന്ന ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ പത്മപ്രിയയും മമ്ത മോഹന്‍ദാസുമാണ് നായികമാര്‍. മലയാളത്തിന്റെ പ്രിയ നായികയായി മാറികൊണ്ടിരിക്കുന്ന കനിഹയായിരുന്നു ആദ്യം പരിഗണിക്കപ്പെട്ടതെങ്കിലും തിരക്കുള്ള നായികയായി തീര്‍ന്നിരിക്കുന്ന മമ്തയ്ക്കും അതുപോലെ പത്മപ്രിയയ്ക്കുമാണ് സിദ്ദിഖ് ചിത്രത്തിനുള്ള നറുക്ക് വീണിരിക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഹിറ്റായി മാറിയ ബോഡിഗാര്‍ഡിലൂടെ ഇന്ത്യയിലെ തന്നെ തിരക്കുള്ള സംവിധായകനായി മാറിയിരിക്കുന്ന സിദ്ദിഖ്് ഫാസിലിനു വേണ്ടി തിരക്കഥ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ അടുത്ത ബോളിവുഡ് ചിത്രത്തിനായും സിദ്ദിഖ് തയ്യാറെടുക്കുന്നു.

സിദ്ദിഖ് ചെയ്ത സിനിമകളത്രയും വിജയകഥകള്‍ പറയുമ്പോഴും തിരക്കു പിടിച്ച് സിനിമ ചെയ്യാന്‍ സിദ്ദിഖ് തയ്യാറല്ല. വേണ്ടത്ര സമയമെടുത്തു തിരക്കഥ തയ്യാറാക്കി വളരെ തയ്യാറെടുപ്പുകളോട് കൂടിയാണ് ഓരോ സിദ്ദിക് ചിത്രവും പിറക്കുന്നത്. ആ മുന്നൊരുക്കം സിനിമയുടെ തിയറ്റര്‍ റിസള്‍ട്ടിലും പ്രകടമാണ്. മോഹന്‍ലാലിന്റെ ജോഷിച്ചിത്രത്തിന്റേയും ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ റിലീസിനെത്താവുന്ന ലോക്പാല്‍ മികച്ച വിജയ പ്രതീക്ഷയുള്ള ചിത്രവുമാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam