ലാലും ശ്രീനിയും ഒന്നിക്കുമ്പോള്‍ ?
മലയാളസിനിമ കുറേക്കാലമായി മാറ്റത്തിന്റെ വഴിയിലാണെന്നല്ലേ പറയപ്പെടുന്നത്. പ്രമേയങ്ങളുടെ കാര്യത്തിലായാലും കാഴ്ചപ്പാടിന്റെ കാര്യത്തിലായാലും ആകെ മൊത്തം ഒരു ന്യൂജന്‍ ടച്ച് എല്ലാറ്റിലും കാണാം. പക്ഷെ ഇതിനിടയിലും മലയാളി പ്രേക്ഷകര്‍ ഏറെ മിസ് ചെയ്യുന്നില്ലേ മോഹന്‍ലാല്‍ -ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ഒരു ചിത്രം. ഇവരൊത്തുചേര്‍ന്നാല്‍ ചില സാധ്യതകളൊക്കെയുണ്ടെന്ന് പ്രേക്ഷകര്‍ കണ്ണടച്ച് പറയും.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലാല്‍-ശ്രീനി കൂട്ടുകെട്ടിന്റെ ഒരു ചിത്രം കാണാന്‍ പ്രേക്ഷകര്‍ കുറെക്കാലമായി കൊതിക്കുന്നുണ്ട്. അത്തരമൊരു ചിത്രം ഒരുക്കുന്നതിന്റെ ചില സൂചനകള്‍ പ്രിയദര്‍ശന്‍ നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.

എന്നാല്‍ ഇക്കാര്യത്തെപ്പറ്റി മോഹന്‍ലാലോ ശ്രീനിവാസനോ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇത്രയൊക്കെ ആണെങ്കില്‍ പ്രിയന്‍ ചിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത വേറെ ചിലരും കൂടിയില്ലേ. മുകേഷ്, ഇന്നസെന്റ്, നെടുമുടി വേണു ഇവരൊന്നുമില്ലാതെ ചിത്രം പൂര്‍ണമാവില്ലല്ലോ. മമ്മൂട്ടി കൂടി ചിത്രത്തിന്റെ ഭാഗമാകുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായിരിക്കും ചിത്രം. എന്തായാലും കാത്തിരുന്നു കാണാം.


Click it and Unblock the Notifications