twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷമാക്കി ലാലേട്ടൻ!! ചൈനയിൽ നിന്നുളള ചിത്രങ്ങൾ വൈറൽ

    |

    ചൈനയിൽ നിന്നുളള ലാലേട്ടന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമുളള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണം കഴിക്കുന്ന ചിത്രം താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

    mohanlal

    റൊമാന്റിക് ഡേറ്റ് നൈറ്റ് !! ഭർത്താവിന് വേണ്ടി സ്പെഷ്യൽ പാസ്തയുമായി നടി, വീഡിയോ വൈറൽ റൊമാന്റിക് ഡേറ്റ് നൈറ്റ് !! ഭർത്താവിന് വേണ്ടി സ്പെഷ്യൽ പാസ്തയുമായി നടി, വീഡിയോ വൈറൽ

    ലൂസിഫറിനു ശേഷം പുറത്തു വരുന്ന ലാലേട്ടൻ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ചൈനയിൽ പുരോഗമിക്കുന്നത്.കോമഡി എന്റര്‍ടൈന്‍മെന്റായണ് ചിത്രം ഒരുങ്ങുന്നത്. കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ എത്തുന്നത്.32 വർഷത്തിനു ഇട്ടിമാണിയിലൂടെ ലാലേട്ടൻ വീണ്ടും തൃശൂർ ഭാഷ സംസാരിക്കും എന്നുള്ള പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

     ആസിഫിന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല!! നേരത്തെ മുതൽ അങ്ങനെ, തുറന്ന് പറഞ്ഞ് അഹമ്മദ് സിദ്ധിഖി ആസിഫിന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല!! നേരത്തെ മുതൽ അങ്ങനെ, തുറന്ന് പറഞ്ഞ് അഹമ്മദ് സിദ്ധിഖി

    നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സിഗപ്പൂർ, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഓണത്തിനാകും ചിത്രം തിയേറ്ററുകളിൽ എത്തുക.

    English summary
    mohanlal and suchithra in china pic viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X