ബോളിവുഡ് താരങ്ങൾക്ക് പകരം ലാലേട്ടനും പത്നിയും! ന്യൂസിലൻഡിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

സിനിമയിൽ എത്ര തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും യാത്ര പോകാനും മോഹൻലാൽ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത ഭാര്യ സുചിത്രയ്ക്കൊപ്പം ന്യൂസ്ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ്. ലാലേട്ടൻ തന്നെയണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

mohanlal

ന്യൂസ് ലൻഡിലെ ഹോബിട്ടൻ എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹോളിവു‍ഡ് ഹിറ്റ് ചിത്രമായ ദി ലോഡ് ഓഫ് ദി റിങ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതിനു മുൻപ് ന്യൂസ് ലൻഡിൽ നിന്നുള്ള മറ്റൊരു ചിത്രവും ലാലേട്ടൻ പങ്കുവെച്ചിരുന്നു. രു പെയ്ന്റിങ്ങിനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് നിൽക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദർശൻ - മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് . കൂടാതെ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X