മോഹന്‍ലാലിനൊപ്പം ദുബായില്‍ സുചിത്രയും, വൈറലായി എറ്റവും പുതിയ ചിത്രം

By Midhun Raj

മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം ലാലേട്ടന്‍ പങ്കുവെക്കാറുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്റെ എറ്റവും പുതിയ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നത്. കൊച്ചിയിലും തൊടുപുഴയിലുമായി നടന്ന ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു പൂര്‍ത്തീകരിച്ചത്. ദൃശ്യം 2 കഴിഞ്ഞ് ദുബായിലേക്കാണ് മോഹന്‍ലാല്‍ പോയത്. ലാലേട്ടനൊപ്പം ഭാര്യ സുചിത്രയും അടുത്ത സുഹൃത്തായ സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു.

mohanlal-suchithra

തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ അതിഥിയായി സൂപ്പര്‍ താരം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പമുളള ലാലേട്ടന്റെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്നും മൂന്ന് പേരും ചേര്‍ന്ന് എടുത്ത ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ലാലേട്ടന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമാണ് ഈ ചിത്രം വന്നിരിക്കുന്നത്.

ദൃശ്യം 2 ചിത്രീകരണത്തിന് ശേഷം കുറച്ചുദിവസം ദുബായില്‍ ചെലവഴിക്കാനാണ് ലാലേട്ടനും സുചിത്രയും എത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് സൂപ്പര്‍താരം മറ്റ് സിനിമകളിലേക്ക് കടക്കുക. ദൃശ്യം 2വിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ഈ ചിത്രമൊരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മാസ് ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പുറമെ ലൂസിഫര്‍ 2 എമ്പുരാനും ലാലേട്ടന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ തന്നെ ഒരുക്കുന്ന ചിത്രം നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എമ്പുരാന് പുറമെ മോഹന്‍ലാലിന്റെ സംവിധാന സംരഭമായ ബറോസും വരുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. വിദേശതാരങ്ങള്‍ അടക്കം സിനിമയുടെ ഭാഗമാവുന്നുണ്ട്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ഈ ചിത്രവും മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X