മോഹൻലാലിനോടൊപ്പം വൈക്കം വിജയലക്ഷ്മി! ഇട്ടിമാണിയിലെ ഗാനം പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ മോഹൻലാൽ ആലപിച്ച ഗാനം പുറത്ത്. ലാലേട്ടനും വിജയലക്ഷ്മിയും ചേർന്ന് ആലപിച്ച കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന പാട്ടാണ് ആണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന്റെ റെക്കോഡിങ്ങ് വെർഷനാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകിയ ഈ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഇതിനും മുൻപ് പുറത്തു വന്ന ഇട്ടിമാണിയിലെ ഗാനം ട്രെന്റിങ്ങിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ പുറത്തു വന്ന രണ്ടാമത്തെ ഗാനത്തിനും മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഒടിയനും ശേഷം ലാലേട്ടൻ പിന്നണി ഗായകനാകുന്ന ചിത്രം കൂടിയാണിത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വൈക്കം വിജയലക്ഷ്മി മലയാളത്തിൽ പാടുന്ന ഗാനം കൂടിയാണിത്.
പത്മരാജന്റെ തൂവാനത്തുമ്പികൾക്ക് ശേഷം ലാലേട്ടൻ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രമാണ് ഇട്ടമാണി മെയ്‍ഡ് ഇൻ ചൈന. ഹണി റോസാണ് ചിത്രത്തിൽ ലാലേട്ടന്റെ നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ്, കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ജിബി- ജോജു എന്നിവർ ചേർന്ന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.


Click it and Unblock the Notifications











