18 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ആന്‍ഡമാനില്‍
അന്ന് കാലാപാനിയ്ക്ക് വേണ്ടി, ഇന്ന് കൂതറയ്ക്ക് വേണ്ടി. മോഹന്‍ലാല്‍ നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തി. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രമായ കാലാപാനിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് 1996ല്‍ മോഹന്‍ലാല്‍ ആന്‍ഡമാനില്‍ എത്തിയത്.
പ്രിയ ദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പ്രഭു ഗണേഷന്‍, ടാബു, അമിര്‍ഷ് പുരി, ജോണ്‍ കൊലവന്‍ബക്ക്, നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

18 വര്‍ഷങ്ങള്‍ക്കിപ്പുറം ആള്‍ക്കാരും കഥയുമെല്ലാം മാറി. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ശ്രീനാഥ് രാജേന്ദ്രനാണ് കൂതറ സംവിധാനം ചെയ്യുന്നത്. സണ്ണി വെയിന്‍, ഭരത്, ഭാവന, ശ്രിത ശിവദാസ്, ജനനി അയ്യര്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കലാപാനിയ്ക്ക് വേണ്ടി ക്ലീന്‍ ഷേവും മറ്റുമായുള്ള ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഉണ്ടായിരുന്നത് എങ്കില്‍ ഇന്നതിലും വലിയ മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. താടിയും മുടിയുമെല്ലാം വളര്‍ത്തി തീര്‍ത്തുമൊരു വയസ്സനായാണ് വീണ്ടും മോഹന്‍ലാല്‍ ആന്‍ഡമാനില്‍ എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്.


Click it and Unblock the Notifications











