»   » ഒടിയന് ശേഷം ലാലേട്ടന്റെ അടുത്ത സിനിമ ആരുടെ കൂടെയാണെന്ന് അറിയാമോ? മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

ഒടിയന് ശേഷം ലാലേട്ടന്റെ അടുത്ത സിനിമ ആരുടെ കൂടെയാണെന്ന് അറിയാമോ? മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

Posted By: Teresa John
Subscribe to Filmibeat Malayalam
ലാലേട്ടന്‍റെ ഏറ്റവും പുതിയ ചിത്രം | filmibeat Malayalam

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ ഒരു ഫാന്റസി മൂവിയാണ്. വാരാണാസിയില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്. സിനിമയ്ക്ക് ശേഷം മറ്റ് നിരവധി സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്നത്.

mohanlal

ഒടിയന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് അജോയ് വര്‍മ്മയുടെ സിനിമയിലാണ്. ഇനിയും പേരിടാത്ത സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് സാജു തോമസാണ്.

ഉപ്പുംമുളകും കുടുംബത്തില്‍ നീലുവിന് കുഞ്ഞു വാവ ഉണ്ടാകാന്‍ പോവുന്നു! പഴയ വീഡിയോ വീണ്ടും വൈറല്‍!!

ഒടിവിദ്യയുമായി ആരാധകരെ ഞെട്ടിക്കാനുള്ള മുന്‍കരുതലുകളുമായിട്ടാണ് ഒടിയന്‍ അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെ റിലീസ് അടുത്ത വര്‍ഷത്തേക്കാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച വില്ലന്‍ ഒക്ടോബര്‍ അവസാന ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തുമെന്ന് ഇന്നലെ സംവിധായകന്‍ പറഞ്ഞിരുന്നു.

English summary
Mohanlal revealed that his next project after Odiyan will be helmed by Ajoy Varma. This yet-to-be-titled film will have its script penned by Saju Thomas and the movie will be produced under the banner Moonshot Entertainments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam