മോഹന്‍ലാലിന്‍റെ അന്നത്തെ ഉത്തരം ഇന്ന് ടൊവിനോ തോമസിന്‍റെ സിനിമ! ഇത് കിടുക്കുമെന്ന് ആരാധകര്‍! കാണൂ!

മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയവര്‍ ഏറെയാണ്. യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസും ഈ ഗണത്തില്‍പ്പെടുന്ന താരമാണ്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരത്തിന്‍രെ അരങ്ങേറ്റം. പ്രത്യേകിച്ച് സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി മുന്നേറുന്ന യുവതാരത്തിന് ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതില്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്താറുണ്ട് അദ്ദേഹം. എബിസിഡിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് ടൊവിനോ ശ്രദ്ധേയനായി മാറിയത്. സഹനടനില്‍ നിന്നും നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു.

ഒരു മെക്‌സിക്കന്‍ അപാരത, ഗപ്പി, തരംഗം, ഗോദ, മായാനദി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര് തുടങ്ങി നിരവധി സിനിമകളിലാണ് താരം നായകവേഷത്തില്‍ എത്തിയത്. ഒരേ സമയം നായകനായും വില്ലനായെത്തിയും താരം ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിനപ്പഉരത്ത് തമിഴിലേക്കെത്തിയപ്പോഴും താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. അതിനിടയിലാണ് വീണ്ടുമൊരു പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ടൊവിനോയുടെ പുതിയ സിനിമ

ടൊവിനോയുടെ പുതിയ സിനിമ

എന്‍റെ ഉമ്മാന്‍രെ പേരിന് ശേഷമുള്ള അടുത്ത ടൊവിനോ തോമസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് സുപ്രധാനമായൊരു പ്രഖ്യാപനം എത്തിയിട്ടുള്ളത്. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ്ടു, ഉയരെ, കല്‍ക്കി, വൈറസ്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളാണ് ടൊവിനോയുടേതായി ഒരുങ്ങുന്നത്. ലൂസിഫറിന്റെ ചിത്രീകരണം ഇതിനോടകം തന്നെ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ പ്രഖ്യാപനം

മോഹന്‍ലാലിന്റെ പ്രഖ്യാപനം

മോഹന്‍ലാലാണ് ടൊവിനോ തോമസിന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സഹോദരതുല്യമായ ബന്ധമാണ് മോഹന്‍ലാല്‍ കാത്തുസൂക്ഷിക്കുന്നത്. ലൂസിഫറിലേക്കെത്തുന്നതിന് മുന്‍പ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. സിനിമയുടെ അണിയറപ്രവര്‍ത്തകരും ടൊവിനോയ്‌ക്കൊപ്പമുണ്ടായിരുന്നു.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച എക്കാലത്തെയും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായ മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നുവിലെ ഡയലോഗാണ് ടൊവിനോയുടെ പുതിയ സിനിമയുടെ പേര്. മോഹന്‍ലാല്‍ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ നിര്‍മ്മാണത്തിലും ടൊവിനോയുടെ സാന്നിധ്യമുണ്ട്. പേര് പോലെ തന്നെ സിനിമയും കിലോ മീറ്റേഴ്‌സ് ആന്‍ഡ് കീലോമീറ്റേഴ്സ് ഓടട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചിരുന്നു.

 മോഹന്‍ലാലിന്‍രെ ഉത്തരം

മോഹന്‍ലാലിന്‍രെ ഉത്തരം

മോഹന്‍ലാലും ശ്രീനിവാസനും പൊട്ടിച്ചിരിപ്പിച്ച രംഗത്തിന്റെ പേരുമായാണ് ഇത്തവണ ടൊവിനോ തോമസ് എത്തുന്നത്. അങ്കിള്‍ ഇവനാണോ ഞാനാണോ അമേരിക്ക എന്ന് താനിന്ന് തെളിയിക്കും. അമേരിക്കയില്‍ പോയിട്ടുണ്ടെങ്കില്‍ ദൈര്യമായി പറയെടാ ഹൗമെനി കിലോ മീറ്റേഴ്‌സ് ഫ്രം വാഷിങ്ങ് ടണ്‍ ഡിസി റ്റു മിയാമി ബീച്ച് ശ്രീനിവാസന്റെ ഈ ചോദ്യത്തിന് അന്ന് മോഹന്‍ലാല്‍ നല്‍കിയ ഉത്തരം ഇനി ടൊവിനോയ്ക്ക് സ്വന്തമാണ്. അന്നത്തെ ഉത്തരമാണ് തന്‍രെ സിനിമയുടെ പേരെന്ന് ടൊവിനോ പറഞ്ഞപ്പോഴായിരുന്നു മോഹന്‍ലാല്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചത്.

വീണ്ടുമൊരു പ്രണയകഥ

വീണ്ടുമൊരു പ്രണയകഥ

ജിയോ ബേബിയും ദീപു പ്രദീപും ചേര്‍ന്നാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയിട്ടുള്ളത്.നിരവധി ഹാസ്യമുഹൂര്‍ത്തങ്ങളുള്ള സിനിമയുമായാണ് ടൊവിനോ ഇത്തവണ എത്തുന്നത്. പ്രണയകഥയായി ഒരുക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. താരനിര്‍ണ്ണയെത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വീഡിയോ കാണാം

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X