മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം വൈകും
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം വൈകുമെന്ന് റിപ്പോര്‍ട്ട്. തിരക്കഥയുടെ ജോലികള്‍ പൂര്‍ത്തിയാകാത്തത് കാരണം നേരത്തേ തീരുമാനിച്ച പ്രകാരം ഷൂട്ടിങ് തുടങ്ങാന്‍ വൈകുമെന്നാണ് അറിയുന്നത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിലാണ് ലാലിനെ നായനകാക്കി അന്തിക്കാട് പുതിയ ചിത്രം ഒരുക്കുന്നത്.
സ്‌നേഹവീട് എന്ന ചിത്രത്തിന് ശേഷം സത്യനും ലാലും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണിത്. എടുപിടിയെന്ന് സിനിമയെടുക്കാതെ വളരെ സമയമെടുത്ത് രഞ്ജന്റെ തിരക്കഥയില്‍ മികച്ചൊരു ചിത്രം നിര്‍മ്മിക്കാനാണേ്രത ലാലിന്റെയും സത്യന്റെയും പ്ലാന്‍.

സത്യന്‍ ചിത്രം വൈകുമെന്ന് ഉറപ്പായതോടെ ലാല്‍ ഈ ചിത്രത്തിനായി മാറ്റിവച്ചിരുന്ന ഡേറ്റ് സംവിധായകന്‍ മധുപാലിന് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലപ്പാവ്, ഒഴിമുറി പോലുള്ള സീരിയസ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മധുപാല്‍ മോഹന്‍ലാലിനെ വച്ച് ഒരു പൂര്‍ണ കോമഡിച്ചിത്രമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈലയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍തന്നെ മധുപാല്‍ ചിത്രം തുടങ്ങുമെന്നാണ് അറിയുന്നത്. പാലക്കാടാണ് മധുപാല്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലൈല ഓ ലൈലയുടേതാകട്ടെ മുംബൈയും. സെപ്റ്റംബറിലായിരിക്കും മധുപാല്‍ ചിത്രം ആരംഭിക്കുകയെന്നാണ് കേള്‍ക്ുന്നത്. ലൈല ഓ ലൈലയുടെ ഷൂട്ടിങ് ഓഗസ്റ്റ് ഒന്നിന് മുംബൈയില്‍ തുടങ്ങും.


Click it and Unblock the Notifications











