»   » സോറി ഫ്രണ്ട്‌സ്, ഈ മാസം ബ്ലോഗ് എഴുതില്ല എന്ന് മോഹന്‍ലാല്‍; എന്താ കാരണം ?

സോറി ഫ്രണ്ട്‌സ്, ഈ മാസം ബ്ലോഗ് എഴുതില്ല എന്ന് മോഹന്‍ലാല്‍; എന്താ കാരണം ?

Posted By: Rohini
Subscribe to Filmibeat Malayalam

ബ്ലോഗ് എഴുത്ത് കൊണ്ട് ഏറെ വിവാദത്തിലായ നടനാണ് മോഹന്‍ലാല്‍. സമകാലിക പ്രശ്‌നങ്ങളും, തന്റെ ചിന്തകളും എന്നും മോഹന്‍ലാല്‍ ബ്ലോഗെഴുത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. നോട്ട് നിരോധനത്തെ കുറിച്ച് ഒടുവിലെഴുതിയ ബ്ലോഗും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ട്വിറ്ററില്‍ മോഹന്‍ലാലിന് പിന്നാലെ 10 ലക്ഷം ആളുകള്‍, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളി താരം!!

എല്ലാ മാസവും 21 ആം തിയ്യതി മോഹന്‍ലാല്‍ ഒരു ബ്ലോഗ് എഴുതുന്നത് പതിവാണ്. ഈ മാസം ബ്ലോഗ് എഴുതില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് ലാല്‍. ബ്ലോഗിലൂടെ തന്നെയാണ് ഈ മാസം എനി ബ്ലോഗെഴുതുന്നില്ല എന്ന് ലാല്‍ അറിയിച്ചത്.

എന്താ കാര്യം

ഈ മാസം താന്‍ യാത്രകളുമായി ഏറെ തിരക്കിലാണെന്നും അതുകൊണ്ട് ബ്ലോഗ് എഴുതുന്നില്ല എന്നുമാണ് ലാല്‍ പറഞ്ഞിരിയ്ക്കുന്നത്. സോറി ഫ്രണ്ട്‌സ് എന്നാണ് തലക്കെട്ട്.

ലാലിന്റെ ബ്ലോഗുകള്‍

ജെ എന്‍ യു, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചെഴുതിയ ബ്ലോഗുകള്‍ വിവാദമായിരുന്നു. പിറന്നാള്‍ ദിനത്തിലും മറ്റും ലാല്‍ ദൈവത്തിന് കത്തുകള്‍ എഴുതുന്നത് ബ്ലോഗിലൂടെയാണ്. സുഹൃത്തുക്കളെ കുറിച്ചും, ഓര്‍മകളും, ആര്‍മി അനുഭവങ്ങളും സൂപ്പര്‍സ്റ്റാര്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കാറുണ്ട്.

പുതിയ സിനിമകള്‍

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ബോര്‍ഡര്‍ 1971 ലാണ് നിലവില്‍ അഭിനയിക്കുന്നത്

ലാല്‍ അറിയിച്ചു

ഈ മാസം ബ്ലോഗ് ഇല്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയാണ്...

English summary
Mohanlal apologizes to his fans for not publishing the blog this month

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam