അദ്ദേഹത്തിന്റെ തീരുമാനം വലിയ മാറ്റമുണ്ടാക്കും!! മോദിയെ പ്രശംസിച്ച് മോഹൻലാൽ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ലാലേട്ടൻ രംഗത്തെത്തിയിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് മോഹൻലാൽ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും സൗത്തിന്റേയും അദ്ദേഹത്തിന് കൈ നിറയെ ആരാധകരാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സഹപ്രവർത്തകർക്കിടയിൽ തന്നെ ലാലേട്ടന് ആരാധകരുണ്ട്. 2019 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒരു വർഷമാണ്. താരത്തിന്റേതായി തമിഴിലും മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സിനിമ കൂടാതെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

modi

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ നിന്ന് മോഹൻലാൽ മത്സരിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ബിജെപിയുടെ വളരെ അടുത്ത വൃത്തങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു രുന്നത്. അതിനാൽ തന്നെ പലതും വിശ്വസിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ലാലേട്ടൻ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച അവസാനിച്ചപ്പോൾ വീണ്ടും ഇതിനെ കുറിച്ചുള്ള പുതിയ ചർച്ചയ്ക്ക് വഴിമരുന്ന് ഇട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് താരത്തിന്റെ ട്വീറ്റാണ്. കാണൂ

 കേന്ദ്ര സർക്കാരിന്റെ നയത്തെ പ്രശംസിച്ച് താരം

കേന്ദ്ര സർക്കാരിന്റെ നയത്തെ പ്രശംസിച്ച് താരം

വ്യാജ പതിപ്പികൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകുമെന്ന മന്ത്രിസഭ നിർദ്ദേശത്തെയാണ് ലാലേട്ടൻ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഈ തീരുമാനം സിനിമ മേഖലയിൽ വൻ മാറ്റമുണ്ടാക്കുമെന്ന് താരം പറയുന്നു. എന്തായാലും താരത്തിന്റെ ട്വീറ്റ് വാർത്ത പ്രധാന്യം നേടിയിരിക്കുകയാണ്. വീണ്ടും ഇലക്ഷൻ ചർച്ചകൾ സജീവമായിരിക്കുകയാണ്.

 തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ

വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പും മോഹൻലാലിന്റെ സ്ഥാനാർഥിത്വവുമൊക്കെയാണ് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് ഇതിനെ കുറിച്ചുള്ള ചർച്ച അവസാനിച്ചത്. എന്നാൽ വീണ്ടും ഇത് ചർച്ചയാവുകയാണ്. സ്ഥാനാർഥിയാകുമെന്നുളള അഭ്യൂഹങ്ങൾക്കിടയിൽ മോദി സർക്കാരിനെ അഭിനന്ദിച്ച് താരം എത്തിയതാണ് വീണ്ടും ചർച്ചയ്ക്ക് കാരണമായത്.

 തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരത്ത് നിന്ന്

മോഹൻലാൽ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കും എന്ന് പാർട്ടിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം ബിജെ ചിഹ്നത്തിലല്ലാതെ സ്വതന്ത്ര സ്ഥാനാർഥിയായി ലാലേട്ടൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസും രംഗത്തെത്തിയിട്ടുണ്ട്.. ആർഎസ്എസ് തയ്യാറാക്കിയ സ്വതന്ത്രസ്ഥാനാർഥി പട്ടികയിൽ ആദ്യ പേര് താരത്തിന്റെയാണെന്ന് തരത്തിലുളള വാർത്തകൾ പ്രചരിക്കുന്നു.

പ്രൊഫഷനില്‍ ഉളള സ്വാതന്ത്ര്യം

പ്രൊഫഷനില്‍ ഉളള സ്വാതന്ത്ര്യം

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മോഹന്‍ലാല്‍ കൃത്യമായി സംസാരിച്ചിരുന്നു. രാഷ്ട്രീയം എനിക്ക് പറ്റിയതല്ലെന്നും ഒരു നടനായി നിലനില്‍ക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുളളതെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രൊഫഷനില്‍ ഉളള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍. അതത്ര എളുപ്പമല്ല. മാത്രമല്ല. എനിക്ക് വലുതായെന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അതിലേക്ക് വരാന്‍ താല്‍പര്യമില്ല. അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X