അവിശ്വസനീയം! എന്തൊരു ഡയറക്ടറാണ് ഇയാള്‍! പൃഥ്വിയെ വാനോളം പുകഴ്ത്തി മോഹന്‍ലാല്‍! ലൂസിഫര്‍ ഞെട്ടിക്കും

മലയാളികളുടെ സ്വന്തം താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. താനേറെ ഇഷ്ടപ്പെടുന്ന മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം വളരെ മുന്‍പ് തന്നെ യുവ സൂപ്പര്‍ സ്റ്റാറിന്റെ മനസ്സിലുണ്ടായിരുന്നു. സ്വന്തം ചിത്രങ്ങളായ നയനും രണവുമൊക്കെയായി ആകെ തിരക്കിലായിരുന്നു പൃഥ്വി. അതിനിടയിലാണ് ലൂസിഫറിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒടിയനും ഡ്രാമയും കെവി ആനന്ദ് ചിത്രത്തിലുമൊക്കെയായി മോഹന്‍ലാലും തിരക്കിലായിരുന്നു. എന്നായിരിക്കും ഈ സിനിമ തുടങ്ങുന്നതെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു. സ്വന്തം ചിത്രങ്ങളെല്ലാം ഒതുക്കിയാണ് പൃഥ്വി സംവിധായകനാവാന്‍ എത്തിയത്. മറ്റ് ചിത്രങ്ങളില്‍ നിന്നും ഇടവേളയെടുത്ത് മോഹന്‍ലാലും എത്തി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇരുവരും എത്തുന്നത്.

സ്വന്തമായ നിലപാടുകള്‍ വ്യക്തമാക്കിയാണ് പൃഥ്വി മുന്നേറുന്നത്. പൃഥ്വിരാജ് എന്ന നടനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയവുന്നതാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിലെ സംവിധായകന്‍ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി വന്‍താരനിര തന്നെ ലൂസിഫറില്‍ അണിനിരക്കുന്നുണ്ട്. വണ്ടിപ്പെരിയാറില്‍ വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പൃഥ്വിരാജിലെ സംവിധായകനെ അഭിനന്ദിച്ച് താരങ്ങളെല്ലാം രംഗത്തുവന്നിരുന്നു.

Mohanlal, Prithviraj

എന്തൊരു ഡയറക്ടറാണിയാള്‍, അവിശ്വസനീയം എന്നായിരുന്നു മോഹന്‍ലാല്‍ പൃഥ്വിരാജിനെക്കുറിച്ച് പറഞ്ഞതെന്ന് നന്ദു പറയുന്നു. അടുത്തിടെ ഒരു ചാനലിന് നല്ഡകിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. എടുക്കേണ്ട സീനിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് പൃഥ്വിക്ക്. അസാമാന്യമായ ഓര്‍മ്മശക്തിയും സാങ്കേതിക കാര്യങ്ങളിലെ അറിവുമൊക്കെയായപ്പോള്‍ ഗംഭീര സംവിധായകനെയാണ് പൃഥ്വിരാജില്‍ കാണുന്നതെന്ന് നന്ദുവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X