പ്രണവിനു പിന്നാലെ ലാലേട്ടനൊപ്പം സിനിമ! അരുണ്‍ ഗോപി മിന്നിക്കാനുളള വരവാണ്!

By Prashant V R

രാമലീല എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപിന്റെ നായകനാക്കിയൊരുക്കിയ ചിത്രത്തിന്റെ വിജയം അരുണ്‍ ഗോപിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം മികച്ച വിജയം നേടിയതിനൊപ്പം തിയ്യേറ്ററുകളില്‍ നിന്നും കൂടുതല്‍ കളക്ഷനും നേടിയെടുത്തിരുന്നു. രാമലീലയ്ക്കു ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുളള ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിരക്കുകളിലായിരുന്നു അരുണ്‍ ഗോപി.

സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അരുണ്‍ ഗോപി തന്നെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ചിരുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടിമധുരമായി പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു ഒരു കിടിലന്‍ സര്‍പ്രൈസുമായി സംവിധായകന്‍ എത്തിയിരുന്നത്.

ലാലേട്ടനെ നായകനാക്കി സിനിമ

ലാലേട്ടനെ നായകനാക്കി സിനിമ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം മോഹന്‍ലാലിനെ നായകനാക്കിയുളള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമായിരുന്നു അരുണ്‍ ഗോപി നടത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സര്‍പ്രൈസ് പ്രഖ്യാപനവുമായി അരുണ്‍ ഗോപി എത്തിയിരുന്നത്. പ്രണവിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ വേളയിലാണ് ലാലേട്ടന്റെ സിനിമയെക്കുറിച്ചുളള പ്രഖ്യാപനം വന്നിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്നമാണെന്ന് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അരുണ്‍ ഗോപി പറഞ്ഞത്

അരുണ്‍ ഗോപി പറഞ്ഞത്

എനിക്ക് ആ ഭാഗ്യം ലഭിച്ചിരിക്കുന്നു. അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമുള്ളതാണ്. ടോമിച്ചായനുമായി (ടോമിച്ചന്‍ മുളകു പാടം) വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും നന്ദി പറയുന്നു. നോബിള്‍ ജേക്കബിനെക്കുടാതെ ഈ പ്രോജക്ടിനെക്കുറിച്ച് പറയാന്‍ പോലും സാധിക്കില്ല. എല്ലാവര്‍ക്കും നന്ദി അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായി

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെ റിലീസിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ആദിക്ക് ശേഷം ഇത്തവണയും ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള ചിത്രവുമായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയാണ് പ്രണവ് തിളങ്ങിയതെങ്കില്‍ ഇത്തവണ സര്‍ഫിംഗില്‍ വൈദഗ്ദ്യമുളള യുവാവായാണ് എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

ചിത്രത്തില്‍ ഗോകുല്‍ സുരേഷും

ചിത്രത്തില്‍ ഗോകുല്‍ സുരേഷും

പീറ്റര്‍ ഹെയ്‌നാണ് പ്രണവ് ചിത്രത്തിനു വേണ്ടി സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണറിയുന്നത്. റേച്ചല്‍ ഡേവിഡാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസ് അടുത്ത വര്‍ഷം ജനുവരിയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X