»   » ദിലീപ് ഇനി വേണ്ട, അടുത്തത് മോഹന്‍ലാലിനുള്ള ഊഴം! രാമലീലയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയുടെ സിനിമ വരുന്നു!

ദിലീപ് ഇനി വേണ്ട, അടുത്തത് മോഹന്‍ലാലിനുള്ള ഊഴം! രാമലീലയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയുടെ സിനിമ വരുന്നു!

Posted By:
Subscribe to Filmibeat Malayalam
രാമലീലക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് അരുണ്‍ ഗോപി | filmibeat Malayalam

പ്രതിസന്ധികള്‍ മറികടന്ന് ദിലീപിന്റെ രാമലീല സൂപ്പര്‍ ഹിറ്റായതിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാവും എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതികരിച്ചിരിക്കുകയാണ്.

തീവ്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖറിനെ നൈസായി ഒഴിവാക്കി കളഞ്ഞു! പകരം വരുന്നത് പൃഥ്വിരാജ്

അരുണ്‍ ഗോപി തന്നെയാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. രണ്ടാമതും ടോമിച്ചന്‍ മുളകുപാടത്തിനൊപ്പം സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണെന്നും സിനിമയ്ക്ക് വേണ്ടി മാത്രം ജനിച്ച താരമായിരിക്കും സിനിമയില്‍ അഭിനയിക്കുന്നതെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും അരുണ്‍ പറയുന്നു.

അരുണ്‍ ഗോപിയുടെ സിനിമ

അരുണ്‍ ഗോപി സംവിധാനം ചെയ്യാന്‍ പോവുന്ന അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ടോമിച്ചന്‍ മുളകുപാടത്തിനൊപ്പം തന്നെയാണ് രണ്ടാമതും സിനിമ ചെയ്യുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

നായകന്‍ മോഹന്‍ലാലോ?


അരുണ്‍ ഗോപിയുടെ രണ്ടാമത്തെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വന്നതിന് പിന്നാലെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഇപ്പോള്‍ പുറത്ത് വിട്ട ഫേസ്ബുക്ക് കുറിപ്പില്‍ അതിനെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

മോഹന്‍ലാല്‍ തന്നെയാണ്..


സിനിന നടനാവാന്‍ വേണ്ടി മാത്രം ജനിച്ച താരമായിരിക്കും സിനിമയില്‍ നായകനാവുന്നതെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും അരുണ്‍ പറയുന്നു. ഇതില്‍ സൂചിപ്പിച്ചിരിക്കുന്നത് മോഹന്‍ലാലിനെ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ബിഗ് പ്രൊജക്റ്റാണോ?

2016 ല്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയ പുലിമുരുകനിലൂടെയായിരുന്നു ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലും ഒന്നിച്ചിരുന്നത്. ശേഷം ടീം ഒന്നിക്കുന്ന അരുണ്‍ ഗോപിയുടെ സിനിമ അതുപോലെ തന്നെ ബിഗ് പ്രൊജക്ടായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വൈറലായ ചിത്രം


സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വന്നതിന് പിന്നാലെ മോഹന്‍ലാല്‍, അരുണ്‍ ഗോപി, ടോമിച്ചന്‍ മുളകുപാടം എന്നിവര്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ കൂടികാഴ്ചയുടെ ചിത്രമായിരുന്നെന്നാണ് പറയുന്നത്.

ഒടിയന്‍ വരുന്നു

നിലവില്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനാണ് അടുത്ത് വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. പിന്നാലെ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിലും ആരംഭിക്കാന്‍ പോവുകയാണ്.

English summary
Arun Gopy recently took to Facebook to give an update on his next project. He confirmed that he will be joining hands with Mulakuppadam films once again for his next project and he is working on creating a new plot for a born actor and a star.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam