അമീര്‍ ഖാന്റെ ഷോയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍
ബോളിവുഡിന്റെ പെര്‍ഫക്ട് ഖാനായ അമീര്‍ ഖാന്‍ അവതാരകനായെത്തുന്ന പരിപാടിക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു. സ്റ്റാര്‍ പ്ലസിലൂടെ ജനപ്രിയമായ സത്യമേവ ജയതയുടെ രണ്ടാം ഭാഗത്തിലൂടെയാണ് അത് സംഭവിക്കുന്നത്. ഏഷ്യനെറ്റ് ചാനലിലൂടെ ഈ പരിപാടി മലയാളികള്‍ക്കും ഏറെ സുപരിചിതമാണ്.
ഒട്ടേറെ പുതുമകളുമായാണ് സത്യമേവജയതേയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്കെത്തുന്നത്. മലനിരകള്‍ക്കിടയിലൂടെ സഞ്ചാരയോഗ്യമായ വഴിയൊരുക്കിയ മൗണ്ടന്‍ മാന്‍ എന്നറിയപ്പെടുന്ന ആള്‍ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം സത്യമേവ ജയതേയുടെ ആദ്യ എപ്പിസോഡ്. 22 വര്‍ഷം കൊണ്ട് ചുറ്റികയും ഉളിയും ഉപയോഗിച്ച് ഒരാള്‍ നിര്‍മിച്ച വഴിയെകുറിച്ചാണ് ഇതില്‍ പറയുന്നത്.

സത്യമേവ ജയതയുടെ മലയാളം പതിപ്പിനാണ് മോഹന്‍ലാല്‍ അംബാസിഡറാകുന്നത്. തേവരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു പ്രമോഷൂട്ട്. റീടേക്കുകളില്ലാതെ മോഹന്‍ലാല്‍ സത്യമേവജയതയുടെ ഭാഗമായി. മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഏഷ്യാനെറ്റില്‍ സത്യമേവജയതേയുടെ രണ്ടാംപതിപ്പ് സംപ്രേഷണം ചെയ്യും. ആമിര്‍ഖാനൊപ്പം മോഹന്‍ലാലുമുണ്ടാകും.


Click it and Unblock the Notifications











