Just In
- 2 min ago
നന്മ മരം കളിക്കാനാണേല്‍ നോബി എന്തിനാ ബിഗ് ബോസില്‍ പോയത്? ആരാധകര്‍ ചോദിക്കുന്നു
- 28 min ago
ഞങ്ങള്‍ ചില രഹസ്യങ്ങള്‍ പറയുകയാണ്; മകനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് പറഞ്ഞ് നടി മേഘ്ന രാജ്
- 1 hr ago
മേഘ്ന വിന്‍സെൻ്റിനെ നാത്തൂന് തല്ലി ഓടിച്ചതാണോ?എല്ലാവര്ക്കും അറിയേണ്ടത് ഡിവേഴ്സിനെ കുറിച്ചെന്ന് ഡിംപിൾ റോസ്
- 1 hr ago
രണ്ടാം വിവാഹത്തിന് ശേഷവും ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നു, മുൻ ഭർത്താവിനോടുള്ള പ്രണയം കുറിച്ച് നടി
Don't Miss!
- Finance
അന്താരാഷ്ട്ര വനിതാദിനത്തില്‍ 'ചൂസ്ടുചലഞ്ചു'മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
- News
മോദിയുടെ സന്ദർശന ദിവസം ബംഗാളിനെ ഞെട്ടിച്ച് മമത ബാനർജി; വില വർധനവിൽ കേന്ദ്രത്തിനെതിരെ വമ്പൻ പ്രതിഷേധം
- Sports
IPL 2021: തിരിച്ചുവരവിനൊരുങ്ങി സിഎസ്കെ, ടീമിന്റെ സമ്പൂര്‍ണ്ണ മത്സരക്രമമിതാ
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കി മോഹന്‍ലാല്‍, വീഡിയോ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്
ദൃശ്യം 2 ബ്ലോക്ക്ബസ്റ്ററായതിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. ഒടിടി റിലീസായി എത്തിയ സൂപ്പര്‍താര ചിത്രത്തിന് ആദ്യ ദിനം തന്നെ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. മലയാളികള്‍ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ദൃശ്യം 2 ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ വിജയത്തിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഡിന്നര്‍ പാര്‍ട്ടി നടത്തിയ മോഹന്‍ലാലിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നടന്റെ അടുത്ത സുഹൃത്ത് പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മോഹന്‍ലാല്‍ പാചകം ചെയ്ത ഭക്ഷണം ആസ്വദിച്ചു. അഭിനയത്തിനൊപ്പം പാചക പരീക്ഷണങ്ങളിലും വലിയ താല്പര്യമുളള താരമാണ് നടന്. ഇതേകുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ പുതിയ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് കല്യാണി പ്രിയദര്ശന് പങ്കുവെച്ചത്.
അതേസമയം മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാറിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം നൂറ് കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുമെല്ലാം തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പം മകന് പ്രണവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മരക്കാര്‍. മരക്കാറിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. മോഹന്‍ലാലിനൊപ്പം മലയാളത്തിലെ രണ്ട് യുവതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.