ഡിആര്‍ഡിഒ ആയി മോഹന്‍ലാല്‍ കന്നടയിലേക്ക്
മോഹന്‍ലാലിന് മലയാളത്തിലെന്ന പോലെ അന്യഭാഷാ ചിത്രങ്ങളിലും നല്ല സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യകാലങ്ങളില്‍ ഒത്തിരി തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ലാല്‍ ഈ അടുത്ത് ഇളയ ദളപതിയുടെ അച്ഛനായി ജില്ല എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴകത്തെത്തിയപ്പോള്‍ നല്ല സ്വീകരണം തന്നെ ലഭിച്ചു.
ഇനിയിപ്പോള്‍ തമിഴില്‍ മാത്രമൊതുങ്ങുന്നില്ല യാത്രകള്‍. പുനീത് രാജ്കുമാര്‍ നായകനാകുന്ന കന്നട ചിത്രത്തിലേക്ക് പോകാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഗിരിരാജ് സംവിധാനം ചെയ്യുന്ന മൈത്രി എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

മോഹന്‍ലാലിനെ കൂടാതെ ഭാവനയും ചിത്രത്തിലൂണ്ട്. കന്നട നടി അര്‍ച്ചനയാണ് ലാലിന്റെ നായിക. കുട്ടികളുടെ അവകാശങ്ങളും അതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഡി ആര്‍ ഡി ഒ എന്‍ജിനിയറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
അതുല്‍ കുല്‍ക്കര്‍ണി, രവി കാലെ തുടങ്ങിയവരും മൈത്രിയില്‍ അഭിനയിക്കുന്നുണ്ട്. മലയാളം തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയുന്നത്. ഒക്ടബറില്‍ സിനിമ റിലീസ് ചെയ്യും.
ഇപ്പോള്‍ കൂതറ, പെരുച്ചാഴി എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രസം എന്ന ചിത്രിന്റെ ഷൂട്ടിങ് കഴിഞ്ഞു. മലയാളത്തില്‍ ഇത് കൂടാതെയും ലാലിന് എറെ ചിത്രങ്ങളുണ്ട്. അതിനിടയിലാണ് കന്നടയില്‍ ഒന്ന്.


Click it and Unblock the Notifications











