»   » മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും! മറ്റൊരു താരരാജാവ് ഉപേക്ഷിച്ചതാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്...

മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും! മറ്റൊരു താരരാജാവ് ഉപേക്ഷിച്ചതാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്...

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുകയാണ്. അതിനിടെ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

പൃഥ്വിരാജിന്റെ കര്‍ണന്‍ അല്ല വിക്രത്തിന്റെ കര്‍ണന്‍! പൃഥ്വിയെ മാറ്റിയതിന്റെ കാരണം ഇതാണ്...

സിനിമയില്‍ മോഹന്‍ലാല്‍ ഉള്ള കാര്യം നിവിന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും സ്ഥിതികരിച്ചിരിക്കുകയാണ്. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്ന വേഷം മറ്റൊരു താരരാജാവിന് വേണ്ടി വെച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹം അതില്‍ നിന്നും പിന്മാറിയതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും


നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഉണ്ടെന്നുള്ള വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ സ്ഥിതികരിച്ചിരിക്കുകയാണ്. നിവിന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഫേസ്ബുക്കിലൂടെ അക്കാര്യം പറഞ്ഞിരുന്നു.

ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍

കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കാന്‍ പോവുന്നത്. എന്നാല്‍ ഈ വേഷത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചിരുന്നത് കമല്‍ ഹാസനെയായിരുന്നു. താരം ആ വേഷം നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമ വ്യത്യസ്തമായിരിക്കും...

ദൃശ്യ വിസ്മയത്തിന് വലിയ പ്രാധന്യം കൊടുത്താണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള കൊറിയോഗ്രാഫേഴ്‌സാണ് പരിശീലനം നല്‍കുന്നത്.

English summary
Mohanlal as Ithikkara Pakki In Nivin Pauly's Kayamkulam Kochunni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X