മോഹൻലാൽ വീണ്ടും കാമുകന്‍

By Nirmal Balakrishnan

മോഹന്‍ലാല്‍ വീണ്ടും കാമുകനാകുന്നു. ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ലാല്‍ അമലപോളിന്റെ കാമുകനാകുന്നത്. റണ്‍ ബേബി റണ്ണിനു ശേഷം ലാലും അമലയും ജോഷിയും ഒന്നിക്കുന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജയമോഹന്‍ എന്നാണ്. ബിസിനസ് പ്രമുഖനാണ് ജയമോഹന്‍. അയാളുടെ പാര്‍ട്ണര്‍ ഷഹീദ് ഖാദര്‍. ജയമോഹന്റെ ജീവിതത്തിലേക്ക് അഞ്ജലി കടന്നുവരുന്നതോടെ അയാളും ഷഹീദും തമ്മിലുള്ള ബന്ധത്തില്‍ വിള്ളിച്ച വീഴുന്നു. തുടര്‍ന്നാണ് ജയമോഹന്റെ ജീവിതം സംഘര്‍ഷഭരിതമാകുന്നത്.

ആക്ഷന്‍ ചിത്രമാണ് ലൈല ഓ ലൈല. ബോളിവുഡ് ചിത്രമായ കഹാനിയുടെ കഥയെഴുതിയ സുരേഷ്‌നായരാണ് ലൈലയുടെ തിരക്കഥ രചിക്കുന്നത്.

lailaa-olailaa

ജോയ്മാത്യു, രാഹുല്‍ദേവ്, കിരണ്‍രാജ് എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍. ലാലും ജോയ്മാത്യുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫൈന്‍ കട്ട്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. മുംബൈ, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ഗോപിസുന്ദറിന്റെതാണ് കാമറ.

ലാലിനും ജോഷിക്കും ഏറെ നിര്‍ണായകമായ ചിത്രമാണിത്. കാരണം അവര്‍ അവസാനമായി ഒന്നിച്ച ലോക്പാല്‍ വന്‍ പരാജയമായിരുന്നു. ലാല്‍ അവസാനമായി അഭിനയിച്ച പെരുച്ചാഴിയും തിയറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയ ചിത്രമാണ്. ജോഷിയുടെ ദിലീപ് ചിത്രമായ അവതാരവും പരാജയമായിരുന്നു. സുരേഷ്‌നായരുടെ തിരക്കഥയാണ് സിനിമയ്്ക്കു നല്‍കുന്ന ഏക ഗാരന്റി. കാരണം ലാലിനും ജോഷിയിലുമൊന്നും മലയാളത്തിലെ യുവപ്രേക്ഷകര്‍ ഒരു പ്രതീക്ഷയും പുലര്‍ത്തുന്നില്ല. കാരണം അവരുടെ അവസാന ചിത്രങ്ങളായ പെരുച്ചാഴിയും അവതാരവും അത്തരത്തില്‍ ജനത്തെ വിഡ്ഢികളാക്കുന്ന ചിത്രങ്ങളായിരുന്നു. റണ്‍ ബേബി റണ്‍ പോലെ ഒരു എന്റര്‍ടെയ്‌നറാണ് ജനം പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X