»   »  ഏത് നിമിഷവും എന്തും സംഭവിക്കാം!! ബിഗ്ബോസ് സീസൺ 1 ലെ വിജയിയെ കുറിച്ച് മോഹൻലാൽ...

ഏത് നിമിഷവും എന്തും സംഭവിക്കാം!! ബിഗ്ബോസ് സീസൺ 1 ലെ വിജയിയെ കുറിച്ച് മോഹൻലാൽ...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ മൂന്ന് മാസക്കാലമായി മലായാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നത് ഈ ദിനത്തിനു വേണ്ടിയായിരുന്നു. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ബിഗ് ബോസ് സീസൺ1 ന്റെ ടൈറ്റിൽ വിന്നർ ആരാണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതിയാകും.

  കാത്തിരിക്കാൻ തയ്യാറാണെന്ന് ഭാമയും നവ്യയും!! മല ചവിട്ടാനുള്ള സന്തോഷത്തിൽ രമ്യ...

  16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ നൂറാം ദിനത്തിലെത്തുമ്പോൾ 5 പേരായി അവശേഷിക്കുകയാണ്. പല ശക്തരായ എതിരാളികളേയും പിന്നിലാക്കിയാണ് ഇവർ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയിൽ എത്തി നിൽക്കുന്നത്. സാബു, പേളി, ഷിയാസ്, അരിസ്റ്റേ സുരേഷ്, ശ്രീനീഷ് എന്നിവരാണ് അവസാനഘട്ടത്തിലെത്തിയ മത്സാരാർഥികൾ. ഇവരിൽ ആരാകും ബിഗ് ബോസ് വിന്നർ എന്നറിയാൻ ഇനി അൽപ സമയം കൂടി കാത്തിരുന്നാൽ മതി. ബിഗ്ബോസ് സീസൺ 1 ന്റെ വിജയി കുറച്ച് നടനും ഷോ അവതാരകനുമായ മോഹൻലാൽ പറയുന്നത് ഇങ്ങനെ. ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനു നൽകിയ ഫേസ്ബുക്ക് ലൈവിലാണ് താരം വിജയെ കുറിച്ച് പറഞ്ഞത്.

  അപ്രതീക്ഷിതമായി അമ്മമാരെ കണ്ടു!! കണ്ണു നിറഞ്ഞു പോയ നിമിഷം, ബിഗ്ബോസിലെ ഹൃദയ സ്പർശിയായ മൂഹൂർത്തം

  ഏത് നിമിഷവും എന്തും സംഭവിക്കാം

  നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. ആകസ്മികതയാണ് ബിഗ്ബേസ് ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. ഏത് നിമിഷവും എന്ത് സംഭവിക്കാം. പ്രേക്ഷകർ നൽകുന്ന വോട്ടിംഗ് നിലമാറി മറിയാം. ചിലപ്പോൾ പ്രേക്ഷകർ വിജയസാധ്യത കൽപ്പിച്ചവർ തന്നെ കിരീടം ചൂടിയേക്കാം. എന്നാൽ ചിലപ്പോൾ അവസാന റൗണ്ടിൽവരെ പിന്നിലായവർ ട്രാക്കിൽ വിജയക്കുതിപ്പ് നടത്തി മുന്നിലായേക്കാമെന്നും ലാലേട്ടൻ പറയുന്നു.

  തകർപ്പൻ ഗ്രാന്റ് ഫിനാലെ

  എല്ലാത്തവണത്തേയും പോലെ മോഹൻലാലും ബിഗ് ബോസിലെ ശേഷിക്കുന്ന മത്സരാർഥികളും മാത്രമല്ല ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വിവിധതരം കലാപരിപാടികളുമായി മുൻ മത്സരാർഥികളും ഗ്രാന്റ് ഫിനാലെയിൽ എത്തുന്നുണ്ട്. മൂന്നര മണിക്കൂർ ദൈർഘ്യമുളള ഈ ഷോയിൽ സംഗീതം, നൃത്തപരിപാടികള്‍ അങ്ങനെ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

  പ്രവചനാതീതം

  ബിഗ് ബോസ് റിയാലിറ്റി ഷോ പ്രവചനാതീതമാണ്. ഏത് നിമിഷവും എന്ത് സംഭവിക്കാം. ഇതു തന്നെയാണ് ഈ നൂറ് ദിവസവും കണ്ട് വന്നിരുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത മത്സരങ്ങളും നിയമങ്ങളുമായിരുന്ന ഷോയിൽ ഉണ്ടായിരുന്നത്. ഓരോ ദിവസത്തെ കാര്യം എടുത്ത് പരിശേധിച്ചാൽ ആ കാര്യം മനസ്സിലാകും. ടാസ്ക്ക് മുതൽ എലിമിനേഷൻ രെ അങ്ങനെ തന്നെ. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പുറത്തു പോക്കും. റി എൻട്രികളുമായിരുന്നു ബിഗ്ബോസ് ഹൗസിൽ നടന്നിരുന്നത്. അതു പോലെ ഏറെ സർപ്രൈസുകൾ മത്സരാർഥികൾക്ക് നൽകിയാണ് ഈ നൂറ് ദിവസംവും കടന്നു പോയിരുന്നത്.

  പേളിയോ സാബുവോ

  സോഷ്യൽ മീഡിയയിലെ ചർച്ച ബിഗ്ബോസ് വിന്നറിനെ കുറിച്ചാണ്. പേളി മാണിയോ സാബുവോ ആയിരിക്കണം ബിഗ്ബോസ് വിജയി എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. ഇവരുവർക്ക് സോഷ്യൽമീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോൾ ബിഗ്ബോസിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ മികച്ച രീതിയിൽ ഗൈയിം കതളിക്കുന്നത് ഇവരാണെന്നാണ് പ്രേക്ഷകരുടെ വാദം. അതിനാൽ തന്നെ ഇവരിൽ ഒരാൾക്ക് ലഭിക്കണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

  കൂടിച്ചേരൽ

  ബിഗ് ബോസ് അതിന്റെ ഗ്രന്റ് ഫിനാലെയിലേയ്ക്ക് അടുക്കുമ്പോൾ മത്സരാർഥികൾക്ക് സപ്പോർട്ടുമായി ഷോയിൽ നിന്ന് പുറത്തു പോയ മത്സരാർഥികൾ എത്തിയിരുന്നു. ഗ്രാന്റ് ഫിനാലെത്തിയ അ‍ഞ്ച് പേർക്കും ആശംസകളും ഇവർ നേർന്നിട്ടുണ്ട്. കൂടാതെ മത്സരാർഥികളിൽ ഭൂരിഭാഗം പേരും സാബു ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് അവർ പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ ഗ്രാന്റ് ഫിനാലെ വേദിയിൽ തുടക്കത്തിലേതു പോലെ തന്നെ ഇവരുടെ തകർപ്പൻ പ്രകടനങ്ങളുമുണ്ടാകും.

  English summary
  mohanlal asked bigg boss malayalam 1 title winner

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more