മോഹന്‍ലാലിന്റെ പിറന്നാള്‍ ജപ്പാനില്‍
ഇവിടെ കേരളത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ് നടന്റെ ജന്മ ദിനം കൊണ്ടാടുകയാണ്. എന്നാല്‍ മോഹന്‍ലാല്‍ ആകട്ടെ, ജപ്പാനില്‍ കുടുംബത്തിനൊപ്പം തന്റെ അവധി ദിനം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
രഞ്ജിത്തിന്റെ ലോഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ലാല്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തത്. ലൈല ഓ ലൈല എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞതിന് ശേഷം ലാല്‍ നേരെ ജമ്മുവിലേക്ക് പോയി. അവിടെ ഔദ്യോഗികമായ ചില കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ച് എറണാകുളത്തെത്തി.

എറണാകുളത്ത് തിരിച്ചെത്തിയ ലാല്‍ നേരെ പോയത് ശബരിമലയിലേക്കാണ്. അമ്മ ശാന്തകുമാരിയുടെ അസുഖം മാറ്റണമെന്ന പ്രാര്‍ത്ഥനയുമായാണ് ലാല്‍ അയ്യപ്പനെ കാണാന്‍ പോയത്. നിര്‍മാല്യം തൊഴുത് ശബരിമലയിറങ്ങിയ ലാല്‍ നേരെ ജപ്പാനിലേക്ക് പറന്നു.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനൊപ്പം അവിടെ ലാലിനൊരു ചികിത്സയും ഉണ്ടെന്നാണ് അറിയുന്നത്. മുതുക് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് ജപ്പാനിലേക്ക് പോയതത്രെ.
ജപ്പാനില്‍ നിന്നും മടങ്ങിവന്ന ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലാവും മോഹന്‍ലാല്‍ അഭിനയിക്കുക. കനലിന്റെ ഷൂട്ടിങ് ഈ മാസം അവസനാത്തോടെ തന്നെ തുടങ്ങും. ജൂണിലാണ് മോഹന്‍ലാലിന്റെ പോര്‍ഷന്‍ ആരംഭിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ വൈശാഖിന്റെ പുലിമുരുകനിലാകും അഭിനയിക്കുക.


Click it and Unblock the Notifications











