താളവട്ടത്തിലെ നായകനും നായികയും വീണ്ടും കണ്ടുമുട്ടിയപ്പോൾ! വീഡിയോ

By Midhun Raj

Recommended Video

താളവട്ടത്തിലെ നായകനും നായികയും വീണ്ടും കണ്ടു മുട്ടിയപ്പോൾ | Mohanlal | Karthika

മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരജോഡികളാണ് മോഹന്‍ലാലും കാര്‍ത്തികയും. താളവട്ടം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മസുളളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളാണ്. വിവാഹ ശേഷം സിനിമ വിട്ട കാര്‍ത്തിക കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കാര്‍ത്തികയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരെയും ഒന്നിച്ച് പ്രേക്ഷകര്‍ കണ്ടത്. കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെയും ഭാര്യ പൂജയുടെയും വിവാഹ സത്കാരത്തിനാണ് താരം എത്തിയത്. താളവട്ടത്തിലെ നായകനും നായികയും വീണ്ടും കണ്ടുമുട്ടിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങിനെത്തിയ മോഹന്‍ലാലിന് കുടുംബക്കാരെയെല്ലാം കാര്‍ത്തിക പരിചയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

അടുത്ത ബന്ധുക്കളും

അടുത്ത ബന്ധുക്കളും കാര്‍ത്തികയുടെ സിനിമാരംഗത്തെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക,വിനീത്, മഞ്ജു പിളള, ടികെ രാജീവ് കുമാര്‍, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു. പത്തിലധികം സിനിമകളിലാണ് മോഹന്‍ലാലും കാര്‍ത്തികയും ഒന്നിച്ചഭിനയിച്ചത്.

പത്തിലധികം സിനിമകളിലാണ്

അക്കാലത്ത് പ്രേക്ഷകരുടെ ഇഷ്ടതാരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. 1986ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനകിളികള്‍ കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. തുടര്‍ന്ന് കരിയിലക്കാറ്റ് പോലെ, എന്റെ എന്റെത് മാത്രം, സന്മനസുളളവര്‍ക്ക് സമാധാനം, അടിവേരുകള്‍ തുടങ്ങിയ സിനിമകളും ഇവരുടെതായി പുറത്തിറങ്ങി.

ഗാന്ധിനഗര്‍ സെക്കന്‍ഡ്

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, താളവട്ടം, ഇവിടെ എല്ലാവര്‍ക്കും സുഖം, ഉണ്ണികളെ ഒരു കഥ പറയാം, ജനുവരി ഒരു ഓര്‍മ്മ തുടങ്ങിയവയാണ് മോഹന്‍ലാലും കാര്‍ത്തികയും ഒന്നിച്ചഭിനയിച്ച മറ്റു ചിത്രങ്ങള്‍. സിനിമകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് കാര്‍ത്തിക. നടന്‍ വീനീത് വധുവരന്മാര്‍ക്കൊപ്പമുളള ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിനും പൂജയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിനീതും കാര്‍ത്തികയും അടുത്ത സുഹൃത്തുക്കളാണ്. സുരേഷ് ഗോപിക്കും ഭാര്യ രാധിക സുരേഷിനും കാവാലം ശ്രീകുമാറിനുമൊപ്പവും നില്‍ക്കുന്ന ഫോട്ടോയും വിനീത് പോസ്റ്റ് ചെയ്തിരുന്നു. 1987ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തില്‍ വിനീതും കാര്‍ത്തികയും ഒന്നിച്ചഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X