മോഹന്‍ലാലിന്റെ ചില സുപ്രധാന തീരുമാനങ്ങള്‍?
മോഹന്‍ലാല്‍ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. ഇനി സിനിമകള്‍ വാരി വലിച്ചു ചെയ്യില്ലെന്ന് നേരത്തെ നടന്‍ വ്യക്തമാക്കിയതാണ്. തന്നെ ആകര്‍ഷിക്കുന്ന കഥയും കഥാപാത്രങ്ങളും ലഭിച്ചാല്‍ മാത്രമേ ഒരു സിനിമ ചെയ്യൂ എന്നായിരുന്നു നേരത്തെ പറഞ്ഞത്.
അതിനൊപ്പമാണ് പുതിയ തീരുമാനങ്ങള്‍. മറ്റൊന്നുമല്ല, ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് കുറയ്ക്കുക. ചാനലുകളിലെ ടോക്ക് ഷോകളിലും മറ്റും പങ്കെടുക്കുന്നത് കുറയ്ക്കും. വിവിധ ചാനലുകള്‍ സംഘടിപ്പിയ്ക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളിലും പങ്കെടുക്കുന്നത് അപൂര്‍വ്വമായിരിക്കും.

ചുരുക്കി പറഞ്ഞാല്‍ ഇനി മോഹന്‍ലാലിനെ കണ്ടു കിട്ടുക പ്രയാസമാണ്. വര്‍ഷത്തില്‍ ഒന്ന് രണ്ട് സിനിമകള്‍ വരുമ്പോള്‍ കാണാം എന്നല്ലാതെ ചാനലുകളുടെ റേറ്റിങിന് വേണ്ടിയുള്ള പരിപാടികളിലൊന്നും കാണില്ല.
ലാലിന്റെ തീരുമാനം ഉചിതമാണെന്നാണ് ഒരു പക്ഷം ആള്‍ക്കാര്‍ പറയുന്നത്. മഹാ നടന്റെ ക്വാളിറ്റി മെയിന്റെയിന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവരുടെ ന്യായവാദം. എന്നാല്‍ മറ്റൊരാളെ പോലെ ലാല്‍ മാറി നില്‍ക്കുന്നത് ആരാധകരെ വിഷമത്തിലാക്കുമെന്ന് പറയാത്തവരുമില്ല.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ജോഷിയുടെ ലൈല ഓ ലൈല എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. രഞ്ജിത്തിന്റെ ലോഹത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വൈശാഖിന്റെ പുലിമുരുകനാണ് അടുത്ത ചിത്രം.


Click it and Unblock the Notifications