»   »  മാസ് മസാല ചിത്രമായിരിക്കില്ല, മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം?

മാസ് മസാല ചിത്രമായിരിക്കില്ല, മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം?

Posted By: Sanviya
Subscribe to Filmibeat Malayalam

മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണല്ലോ. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തന്റെ ശരീരത്തിന് വേണ്ട മാറ്റങ്ങളും വരുത്തി. 30 ദിവസത്തെ ചികിത്സയെടുത്താണ് ലാല്‍ കഥാപാത്രമാകാന്‍ ഒരുങ്ങുന്നത്. ചികിത്സയ്ക്ക് ശേഷം മോഹന്‍ലാല്‍ തിരിച്ചെത്തിയ ലാലിന്റെ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആറാം തമ്പുരാന്‍, നരസിംഹം സിനിമകളിലെ ലുക്ക് പോലുണ്ടെന്നാണ് ആരാധകര്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടിട്ട് പറഞ്ഞത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഒരു കിടിലന്‍ മാസ് മസാല ചിത്രമാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്നാല്‍ പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍-ബി ഉണ്ണി കൃഷ്ണന്‍ ചിത്രം ഒരു മാസ് മസാല ചിത്രമല്ലെന്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്.

സ്റ്റൈലിഷ് ത്രില്ലര്‍

പുതിയ ചിത്രം ഒരു മാസ് മസാല ചിത്രം ആയിരിക്കില്ല. പ്രേക്ഷകര്‍ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നതും അങ്ങനെയാണ്. പക്ഷേ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം ഇതൊരു സ്റ്റൈലിഷ് ത്രില്ലറായിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പുലിമുരുകന്‍ പോലെയോ

പുലിമുരുകന് ശേഷം സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ഭാഗമാകുന്ന ഒരു ചിത്രം കൂടിയായിരിക്കുമെന്ന് ചില വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. പുലിമുരുകന്‍ പോലെ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വീണ്ടും മലയാള സിനിമയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വ്യാജ പ്രചരണങ്ങള്‍.

ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്

പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പക്ഷേ പുലിമുരുകന്‍ പോലെയൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമല്ല ഇത്. ചിത്രത്തിലെ ഏതാനും ചില ഭാഗങ്ങള്‍ക്ക് വേണ്ടിയാണ് പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.

പോലീസ് വേഷത്തില്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ലാല്‍ ഒരു മാസത്തെ ആയൂര്‍വേദ ട്രീറ്റ്‌മെന്റ് കഴിഞ്ഞ് എത്തിയത്. കഥാപാത്രത്തിന്റെ പെര്‍ഫക്ഷന് വേണ്ടിയായിരുന്നു ചികിത്സ നടത്തിയത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുക. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അന്യഭാഷയില്‍ നിന്ന്

തമിഴ് നടന്‍ വിശാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഹന്‍സിക മൊട്ട്വാനി, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ അഭിനയിക്കുന്ന മറ്റ് മുഖ്യന്മാര്‍. റോക്ലിന്‍ പ്രൊഡക്ഷന്റെ ബാനറില്‍ റോക്ലിന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mohanlal-B Unnikrishnan Movie Is Not A Mass Masala Flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam