»   » റിട്ടയേഡ് പോലീസ് ഓഫീസര്‍, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈല്‍!!! മോഹന്‍ലാലിന്റെ പുതിയ ഭാവം!!!

റിട്ടയേഡ് പോലീസ് ഓഫീസര്‍, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈല്‍!!! മോഹന്‍ലാലിന്റെ പുതിയ ഭാവം!!!

Posted By:
Subscribe to Filmibeat Malayalam

കൃതാവില്‍ ഇടതൂര്‍ന്ന നരയുമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ഗ്രാന്റ്മാസ്റ്റര്‍. പിന്നീട് പൂര്‍ണമായും മോഹന്‍ലാല്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തിയത് മിസ്റ്റര്‍ ഫ്രോഡിലായിരുന്നു. ഇരു ചിത്രങ്ങളും ഒരുക്കിയത് ബി ഉണ്ണികൃഷ്ണനായിരുന്നു. വീണ്ടും മോഹന്‍ലാലിനെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തുകയാണ്. ഇക്കുറിയും സംവിധായകന്റെ വേഷത്തില്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ.

ഒരു ത്രില്ലര്‍ ചിത്രമാണ് അണിയറയില്‍ ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഞായറാഴ്ച്ച മോഹന്‍ലാല്‍ സിനിമയ്‌ക്കൊപ്പം ചേരും. മോഹന്‍ലാല്‍ ഇല്ലാത്ത രംഗങ്ങളാണ് ആദ്യ ദിനം ചിത്രീകരിച്ചത്.

സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചാണ് മോഹന്‍ലാല്‍ എത്തുന്നത്.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് ഇത് വരേയും പേരിട്ടിട്ടില്ല. മാടമ്പിയാണ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് സംവിധാനം ചെയ്ത ഗ്രാന്റ്മാസ്റ്ററും വന്‍വിജയമായി.

മഞ്ജുവിന്റെ രണ്ടാം വരവില്‍ മോഹന്‍ലാലും മഞ്ജുവും ഒരുമിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും ആയിരുന്നു ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജുവാര്യര്‍ എത്തുന്നത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

വാഗമണ്ണിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഘട്ടം തിരവനന്തപുരത്താണ് ആരംഭിച്ചത്.

മോഹന്‍ലാല്‍ ഇല്ലാതെയാണ് ചിത്രത്തിന്റെ ആദ്യ ദിനം ഷൂട്ടിംഗ് ആരംഭിച്ചത്. തെലുങ്ക് നടി റാഷി ഖന്ന, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് ആദ്യ ദിനം ചിത്രീകരിച്ചത്. ഞായറാഴ്ച മോഹന്‍ലാല്‍ എത്തുന്നതോടെ മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കും. ശനിയാഴ്ച പുലിമുരുകന്റെ 150ാം ദിനത്തിന്റെ ആഘോഷത്തിലായിരുന്നു മോഹന്‍ലാല്‍.

മലയാളത്തില്‍ നിന്നുള്ള താരങ്ങളെ കൂടാതെ തമിഴ് തെലുങ്ക് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടന്‍ വിശാല്‍ ആദ്യമായി മലയാളത്തില്‍ എ

ത്തുന്ന ചിത്രമാണിത്. തമിഴ് നായിക ഹന്‍സികയും തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ രണ്ട് സ്റ്റണ്ട് ഡയറക്ടര്‍മാരാണുള്ളത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ ഈ ചിത്രത്തിലും സംഘട്ടന സംവിധായകമായി എത്തുന്നു. ഒപ്പം സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍ വിഷ്വല്‍ എഫക്ട്‌സിന്ും പ്രാധാന്യം നല്‍കിയിട്ടുണ്ട്. പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്ത് നിന്നുള്ളവരാണ്. 25-30 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്.

English summary
Director B Unnikrishnan's upcoming movie with Mohanlal has started rolling in Trivandrum. Mohanlal is playing the role of an ex-cop in this crime thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam