»   » ഒരു സര്‍പ്രൈസുണ്ട്, മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പണി തുടങ്ങി!

ഒരു സര്‍പ്രൈസുണ്ട്, മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പണി തുടങ്ങി!

By: Sanviya
Subscribe to Filmibeat Malayalam

മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നടന്‍ ജയറാമാണ് ചിത്രത്തിന്റെ പൂജ നിര്‍വ്വഹിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു എക്‌സ്-പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

രണ്ട് വര്‍ഷത്തില്‍ അധികം സമയമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് ബി ഉണ്ണികൃഷ്ണന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകനെ വെല്ലുന്നതാണ് ചിത്രത്തിന്റെ ബജറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.

mohanlal-b-unnikrishnan

ആശിര്‍വാദ് സിനിമാസും എച്ച്ജി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിന്നൈ താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. മലയാളത്തിലെ പ്രമുഖ യുവനടനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് ചില റിപ്പോര്‍ട്ടുകളുണ്ട്.

English summary
Mohanlal-B Unnikrishnan Movie Starts Rolling.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam