മോഹന്‍ലാല്‍ വീണ്ടും സജീവമാവുന്നു! അമ്മയെ കണ്ടതിന് ശേഷം ചാനല്‍ പരിപാടികളിലേക്ക്

മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാല്‍ അടുത്തിടെയായിരുന്നു കേരളത്തിലേക്ക് എത്തിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ചെന്നൈയിലായിരുന്നു അദ്ദേഹം. ബിഗ് ബോസിന്റെ ഷൂട്ടിംഗിനായി പോയതായിരുന്നു താരം. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയില്‍ ബിഗ് ബോസ് നിര്‍ത്തിവെക്കുകയായിരുന്നു. 100ാം ദിമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

പ്രണവിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയില്‍ തുടരുകയായിരുന്നു മോഹന്‍ലാല്‍. താരങ്ങളുടെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ച് താരമെത്തിയിരുന്നു. മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി പേരാണ് എത്തിയത്. അമ്മയിലെ അംഗങ്ങളേയും അദ്ദേഹം വിളിച്ചിരുന്നു. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്താനാവാത്തതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചിരുന്നു. അമ്മയെ കാണാനാവാത്തതിന്റെ നിരാശയുണ്ടെന്നും താരം പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ പിറന്നാളും മകന്‍ പ്രണവിന്റെ പിറന്നാളുമെല്ലാം ആഘോഷിച്ചത് ചെന്നൈയില്‍ വെച്ചായിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നത്. അമ്മയെ കാണാനാവാത്തതിന്റെ വിഷമമായിരുന്നു അപ്പോഴും മോഹന്‍ലാല്‍ പറഞ്ഞത്. അടുത്തിടെയായിരുന്നു അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം വീണ്ടും സജീവമാവുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

Mohanlal

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മോഹന്‍ലാലിന്റെ കൊവിഡ് ടെസ്റ്റിന്‍രെ ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിശോധനയുടെ റിസല്‍റ്റ് പുറത്തുവന്നത്. അമ്മയെ കാണാനായി പോവുകയാണ് അദ്ദേഹമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓണവുമായി ബന്ധപ്പെട്ട് ചില ചാനല്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. അതിന് ശേഷമായി താരം ചെന്നൈയിലേക്ക് തിരിച്ച് പോവുമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

Recommended Video

ചേട്ടന്‍ പോയപ്പോള്‍ അച്ഛന്‍ ഒന്നും പുറമേ കാണിച്ചില്ല | FilmiBeat Malayalam

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2നെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിലാണ് അടുത്തതായി താരം പങ്കെടുക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിലേക്ക് മാറ്റിയെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡിംസബറിലായിരിക്കും സിനിമ റിലീസ് ചെയ്യുന്നതന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X