ജമേക്കയിലെ അവധി ആഘോഷം കഴിഞ്ഞു!! ലാലേട്ടൻ കേരളത്തിൽ, ഇനി സിനിമാ തിരക്ക്
Recommended Video
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം അവധി ആഘോഷിക്കാനായി കുടുംബസമേതം അമേരിക്കയിലേയ്ക്ക് പറന്ന ലാലേട്ടൻ വെള്ളിയാഴ്ച നാട്ടിൽ തിരിച്ചെത്തും. സിനിമ ഷൂട്ടിങ്ങുകളിൽ സജീവമാകുകയാണ്. ശനിയാഴ്ച മലയാള പി സുബ്രഹ്മണ്യത്തെ കുറിച്ച് ശ്രീകുമാരൻ തനമ്പി എഴുതിയ പി സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യർ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിൽ പങ്കെടുക്കും .ടാഗോറിൽ നടക്കുന്ന ചടങ്ങിൽ ശ്രീ മധുവിൽ നിന്ന് മോഹൻലാൽ പുസ്തകം ഏറ്റുവാങ്ങും.

തുടർന്ന് ലാലേട്ടൻ ഏറ്റവും പുതിയ ചിത്രമായ ഇട്ടാമണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിങ്ങിൽ സജീവമാകും. ഏപ്രിൽ 25 നാണ് ഇട്ടാമണിയുടെ സെറ്റിൽ താരം ജോയ്ൻ ചെയ്യുക. കോമഡിയ്ക്കും ആകാഷനും തുല്യപ്രധാന്യമുള്ള ചിത്രമാണ് ഇട്ടാമണി. ഹണി റോസും രാധിക ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാർ. ചൈനയിൽ ജനിച്ച് തൃശൂരിൽ വളർന്ന് ഇട്ടമണി എന്ന രസകരമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ലാലേട്ടൻ തൃശ്യൂർ ഭാഷയിൽ സംസാരിക്കുന്ന ചിത്രം കൂടിയാണിത്.
ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നചിത്രമാണിത്. നവാഗതനായ ജിബിജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം സംവിധായകൻ സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദറിലാകും താരം അഭിനയിക്കുക. എസ് ടാക്കീസും വൈശാഖ സിനിമയും ചേർന്നാണ് ബിഗ് ബ്രദർ നിർമ്മിക്കുന്നത്.


Click it and Unblock the Notifications











