സിനിമ തിരഞ്ഞെടുക്കുന്നതില്‍ പുതിയ തീരുമാനങ്ങളുമായി മോഹന്‍ലാല്‍
പുതിയ സിനിമകള്‍ മോഹന്‍ലാലിനെ തേടി എത്തുന്നുണ്ടെങ്കിലും, ഇനി മുതല്‍ തിരക്കഥ ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഡേറ്റ് കൊടുക്കുകയുള്ളു എന്ന പുതിയ തീരുമാനത്തിലാണ് മോഹന്‍ലാല്‍. ന്യൂജനറേഷന്‍ സിനിമകള്‍ ഇറങ്ങുന്ന കാലത്ത്, സംവിധായകനെ വിശ്വസിച്ച് നോട്ടമില്ലാതെ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയിലാണ് മോഹന്‍ലാല്‍ മാറ്റം വരുത്തിയിരിക്കുന്നത്.

എം പത്മകുമാര്‍സംവിധാനം ചെയ്യുന്ന കനലാണ് മോഹന്‍ലാല്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന പുതിയ ചിത്രം. ശിക്കാറിനു ശേഷം മോഹന്‍ലാലും എം പത്മകുമാറും ചേര്‍ന്നൊരുക്കുന്ന കുടുംബ ചിത്രമാണ് കനല്‍. ആശീര്‍വാദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ റംസാന് ശേഷം ദുബായില്‍ ചെയ്യാനാണ് പദ്ധതി.
രജ്ഞിത് സംവിധാനം ചെയ്യുന്ന ലോഹമാണ് അടുത്ത് റിലീസ് ചെയ്യാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആഡ്രിയയാണ് നായികയായി എത്തുന്നത്. ആശിര്‍വാദ് ഫിലിംസ് ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, വിജയരാഘവന്‍, രജ്ഞി പണിക്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.


Click it and Unblock the Notifications