»   » മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നു! ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും!

മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിക്കുന്നു! ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണി അത്ഭുതമാവും!

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാല്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്നു | filmibeat Malayalam

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. യുവതാരനിരയില്‍ നിവിന്‍ പോളി അരങ്ങ് കൈയടക്കുമ്പോള്‍ കൂട്ടിന് മോഹന്‍ലാലും എത്തിയാല്‍ എങ്ങനെയുണ്ടാവും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണന്‍ പൃഥ്വിയുടെയും വിമലിന്റെയും സ്വപ്‌നമായിരുന്നു, ഒടുവില്‍ പൃഥ്വിയില്ല വിക്രം കര്‍ണനാവുന്നു!

മറ്റ് സിനിമകളുടെ തിരക്കുകളിലാണെങ്കിലും നിവിന്‍ പോളിയുടെ വരാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ലെങ്കിലും ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതാം. മാത്രമല്ല മോഹന്‍ലാല്‍ അതിഥി താരമായി വേറെ സിനിമയിലുമെത്തുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

നിവിന്‍ പോളിയ്‌ക്കൊപ്പം മോഹന്‍ലാലും

നിവിന്‍ പോളിയുടെ ബിഗ് റിലീസ് സിനിമയായി നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാലും അഭിനയിക്കാന്‍ പോവുന്നത്. ചിത്രത്തില്‍ പ്രധാന്യമുള്ള കഥാപാത്രത്തെയായിരിക്കും ലാലേട്ടന്‍ അവതരിപ്പിക്കുന്നതെന്ന ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത സ്ഥിതികരിച്ചിട്ടില്ല.

20 മിനുറ്റോളം ലാലേട്ടനുണ്ടാവും..

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കാന്‍ പോവുന്ന കഥാപാത്രം 20 മിനുറ്റോളം ഉണ്ടാവുമെന്നും പറയുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലാലേട്ടനും കായംകുളം കൊച്ചുണ്ണിയില്‍ ഉണ്ടെന്നുള്ള വാര്‍ത്ത ആരാധകരില്‍ വലിയ ആകാംഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബിഗ് ബജറ്റ് സിനിമ


നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണി ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

ചിത്രീകരണം പുരോഗമിക്കുന്നു

ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാബു ആന്റണിയാണ്. കൊച്ചുണ്ണിയുടെ സഹായകനായ തങ്ങള്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. ഒപ്പം ചിത്രത്തിലെ നായിക പ്രിയ ആനന്ദാണ്.

മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട്


ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ്, കാസനോവ, എന്നിങ്ങനെ മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ മുമ്പും സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ശേഷം കൂട്ടുകെട്ട് ഒന്നിക്കുന്ന നാലാമത്തെ സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കായംകുളം കൊച്ചുണ്ണി

കള്ളനായിരുന്നെങ്കിലും മധ്യതിരുവിതാംകൂറിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായകനായിരുന്നു കായംകുളം കൊച്ചുണ്ണി. പണക്കാരുടെയും ജന്മികളുടെയും വീട്ടില്‍ കയറി മോഷ്ടിച്ചിരുന്നത് അവര്‍ക്ക് വേണ്ടിയായിരുന്നു. ഇതുവരെ കേരളം അറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ദൃശ്യ വിസ്മയമായിരിക്കം

കായംകുളം കൊച്ചുണ്ണിയില്‍ ദൃശ്യ വിസ്മയത്തിന് വലിയ പ്രാധന്യമാണ് കൊടുത്തിരിക്കുന്നത്. മാത്രമല്ല ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള കൊറിയോഗ്രാഫേഴ്‌സാണുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. മറ്റൊരു ഇതിഹാസ കഥാപാത്രം മിനിസ്ക്രീനിലേക്ക് എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.

English summary
Mohanlal To Be A Part Of Nivin Pauly's Kayamkulam Kochunni?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X