മോഹന്‍ലാലിന്റെ നായികയാകാന്‍ നിങ്ങള്‍ക്കും അവസരം
എക്കാലത്തും സംവിധായകരും നിര്‍മ്മാതാക്കളും തന്നെയാണ് നായികയെ തീരുമാനിക്കുന്നത്. നായകന് വേണമെങ്കില്‍ അഭിപ്രായം പറയാം. കാലം മാറിയപ്പോള്‍ നായകനാണ് തനിക്കുള്ള നായികയെ തിരഞ്ഞെടുക്കുന്നതെന്ന് ഗോസിപ്പുകളെല്ലാം പ്രചരിക്കുന്നുണ്ടെങ്കിലും ഇന്നും തങ്ങളുടെ കഥയ്ക്ക് യോജിച്ച നായികയെ കണ്ടെത്തുന്നത് സംവിധായകന്‍ തന്നെയാണ്. നായകന് അപ്പോഴും അഭിപ്രായം പറയാം.
ഇത്തരത്തില്‍ മോഹന്‍ ലാലിന്റെ ദൃശ്യത്തിന് ഏറെ അലഞ്ഞാണ് നായികയെ തീരുമാനിച്ചത്. ദൃശ്യം എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ ജിത്തു ജോസഫും നായകന്‍ മോഹന്‍ലാലും തിരിച്ചില്‍ നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒടുവില്‍ മോഹന്‍ലാലിന്റെ ആദ്യകാല നായിക മീന തന്നെ ഹീറോയിനായി. സിനിമ ഇപ്പോഴും തകര്‍ത്തോടുന്നു.

വീണ്ടുമിതാ മോഹന്‍ലാല്‍ നായികാ ഹണ്ടിങ്ങില്‍. മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന് ഒരു നായികയെ വേണ്ടത്. മോഹന്‍ലാലിന്റെ നായികയ്ക്ക് വേണ്ടി മധുപാല്‍ തിരച്ചില്‍ തുടങ്ങി.
മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയെ ആവശ്യമുണ്ടെന്ന് കാണിച്ച് മനോരമ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരസ്യവും നല്‍കിയിരിക്കുകയാണ് സംവിധായകന്‍. മോഹന്‍ലാലിന്റെ നായികയാകാന്‍ നിങ്ങള്‍ക്കും സമീപിക്കാം. മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍ എന്നിവയ്‌ക്കൊപ്പം സമീപകാലത്ത് എടുത്ത ഒരു ഫോട്ടോയും മനോരമ ഓണ്‍ലൈനിന് അയച്ചുകൊടുക്കാനാണ് പരസ്യം.
വ്യത്യസ്തമായ സൗന്ദര്യമുള്ളവളും മനോഹരമായ കണ്ണുകളുമുള്ളവളാണ് നായിക. അപേക്ഷകളില്‍ നിന്ന് സംവിധായകനും നിര്‍മാതാവും അടങ്ങുന്ന പാനല്‍ നായികയെ തിരഞ്ഞെടുക്കും. പിന്നെ സ്‌ക്രീന്‍ ടെസ്റ്റ്. മധുപാല്‍ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിന് കിട്ടുന്ന ആ പുതുമുഖ നായിക ആരാണെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











