»   » ഉടയോന്റെ നഷ്ടം നികത്താനായി മോഹന്‍ലാലും ഭദ്രനും, ഇത്തവണത്തെ വരവ് പൊളിക്കുമോ? ഏപ്രിലില്‍ തുടങ്ങും!

ഉടയോന്റെ നഷ്ടം നികത്താനായി മോഹന്‍ലാലും ഭദ്രനും, ഇത്തവണത്തെ വരവ് പൊളിക്കുമോ? ഏപ്രിലില്‍ തുടങ്ങും!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ഭദ്രന്‍ ടീമിന്റേത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. നേരത്തെ ഇരുവരും ഒരുമിച്ചെത്തിയ ഉടയോന്‍ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. ആടുതോമയേക്കാള്‍ ശക്തമായ കഥാപാത്രവുമായാണ് ഇത്തവണ ഇവരെത്തുന്നത്.

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

സംയുക്ത വര്‍മ്മയും ബിജു മേനോനും ഗുരുവായൂരപ്പനെ കാണാനെത്തി, ഒപ്പം വിശാലും!

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാലിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഒടിയനിലേക്ക് ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഏപ്രിലില്‍ ഭദ്രന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

ഏപ്രിലില്‍ തുടങ്ങും

മോഹന്‍ലാല്‍ ഭദ്രന്‍ ചിത്രം ഏപ്രിലില്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആ സിനിമയ്ക്ക് മുന്‍പ് ഒടിയനും നീരാളിയും താരത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാമഅ ഇതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശരത് കുമാറും രമ്യാ കൃഷ്ണനും

ചിത്രത്തിലെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി ശരത് കുമാറും രമ്യാ കൃഷ്ണനും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

12 വര്‍ഷത്തിന് ശേഷം ഒരുമിച്ചെത്തുന്നു

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഭദ്രനും ഒരുമിച്ചെത്തുന്നത്. ഇരുവരും ഒടുവിലായി ഒരുമിച്ച ഉടയോന്‍ പ്രതീക്ഷച്ചത്ര വിജയമായിരുന്നില്ല. ആ ഒരു കുറവ് ഈ സിനിമയിലൂടെ ഇരുവരും പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

റോഡ് മൂവിയാണെന്ന് റിപ്പോര്‍ട്ടുകള്‍

മോഹന്‍ലാലും ഭദ്രനും ഇത്തവണ ഒരുമിക്കുന്നത് റോഡ് മൂവിക്ക് വേണ്ടിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഇത്തവണ എത്തുന്നത്.

ആടുതോമയേക്കാള്‍ ശക്തമായ കഥാപാത്രം

ആടുതോമയെപ്പോലതെ തന്നെ ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മൃദുലമായ ഹൃദയമുണ്ടെങ്കിലും പരുക്കന്‍ സ്വഭാവക്കാരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ആടുതോമയെ ഇന്നും ഒാര്‍ത്തിരിക്കുന്നു

സ്ഫടികം എന്ന സിനിമയിലെ ആടുതോമയുടെ കഥാപാത്രവും മാനറിസവും ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ ഇന്നും ഒാര്‍ത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷയും വര്‍ധിക്കുകയാണ്.

മോഹന്‍ലാലിനെ കണ്ടത്

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ചെത്തിയ വെലഇപാടിന്‍റെ പുസ്കകത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ അപ്രതീക്ഷിതമായി ഭദ്രന്‍ സെറ്റിലെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പുതിയ സിനിമയുട കാര്യങ്ങള്‍ സംസാരിക്കനായാണ് അന്നെത്തിയത്.

English summary
Mohanlal-Bhadran Movie To Begin In April?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam