»   » ഉടയോന്റെ പരാജയം തീര്‍ക്കാന്‍ മോഹന്‍ലാലും ഭദ്രനും, ആടുതോമയെക്കാള്‍ ശക്തനായ കഥാപാത്രവുമായി എത്തുന്നു!

ഉടയോന്റെ പരാജയം തീര്‍ക്കാന്‍ മോഹന്‍ലാലും ഭദ്രനും, ആടുതോമയെക്കാള്‍ ശക്തനായ കഥാപാത്രവുമായി എത്തുന്നു!

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാലും ഭദ്രൻ കൂട്ടുകെട്ട് വീണ്ടും എത്തുന്നു | filmibeat Malayalam

മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ. ആട് തോമയുടെ മാനറിസവും മുണ്ട് പറിച്ചുള്ള ഇടിയുമൊക്കെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലും ഭദ്രനും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്താന്‍ വ്യഗ്രത പൂണ്ട് കാളിദാസന്‍,ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ്

പ്രണവിന് മമ്മൂട്ടി നല്‍കിയ പിന്തുണയും ദുല്‍ഖറിന്റെ അനുഗ്രഹവും മറക്കാനാവില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

ഭദ്രന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം മുതല്‍ മോഹന്‍ലാല്‍ അദ്ദേഹത്തിനോടൊപ്പമുണ്ട്. ശങ്കറും മേനകയും നായികാനായകന്‍മാരായെത്തിയ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞുവെന്ന ചിത്രത്തിലൂടെയാണ് ഭദ്രന്‍ സംവിധാനത്തിലേക്ക് പ്രവേശിച്ചത്. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ആട് തോമ എന്ന ഒരൊറ്റ കഥാപാത്രം മതി ഇവരെ ഓര്‍ത്തിരിക്കാന്‍. റോഡ് മൂവിയിലൂടെ ഇവരുവരും വീണ്ടും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സംവിധായകന്‍ തന്നെ വ്യക്തമാക്കി

മോഹന്‍ലാലും ഭദ്രനും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. അതിനിടയിലാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ തന്നെ പുറത്തുവിട്ടത്.

റോഡ് മൂവിക്ക് വേണ്ടി

മോഹന്‍ലാലും ഭദ്രനും ഇത്തവണ ഒരുമിക്കുന്നത് റോഡ് മൂവിക്ക് വേണ്ടിയാണ്. ഏപ്രിലിലാണ് സിനിമയ്ക്ക് തുടക്കമിടുന്നത്. വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

പരുക്കന്‍ സ്വഭാവക്കാരനാണ്

ആടുതോമയെപ്പോലെ തന്നെ ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മൃദുലമായ ഹൃദയമുണ്ടെങ്കിലും പരുക്കന്‍ സ്വഭാവക്കാരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

കേരളത്തിന് പുറത്ത്

മോഹന്‍ലാലിന്റെ കഥാപാത്രം കേരളത്തില്‍ നിന്നും പുറപ്പെടുന്നത് മുതലാണ് സിനിമ തുടങ്ങുന്നത്. കേരളത്തിന് പുറത്തുവെച്ചാണ് കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

12 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്നു

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഭദ്രനും ഒരുമിക്കുന്നത്.
മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഭദ്രന്‍ മോഹന്‍ലാലിനോട് ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ട താരം ഈ ചിത്രം ഏറ്റെടുക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.

ഉടയോന്റെ കുറവ് നികത്തുമോ?

2005 ല്‍ പുറത്തിറങ്ങിയ ഉടയോനിലായിരുന്നു ഇരുവരും ഒടുവിലായി ഒരുമിച്ചത്. ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു ഈ ചിത്രം. ആ കുറവ് പുതിയ ചിത്രത്തിലൂടെ നികത്താനുള്ള ശ്രമം കൂടി ഇതിന് പിറകിലുണ്ട്.

ആട് തോമയുടെ ഓര്‍മ്മയില്‍

സ്ഫടികത്തിലെ ആട് തോമയെന്ന കഥാപാത്രം ഇന്നും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വര്‍ധിക്കുകയാണ്.

English summary
Mohanlal to join hands with Spadikam director Bhadran, Here is the latest updates.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam