»   » മോഹന്‍ലാലിന്റെ കഴിവിനൊത്ത സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന് സംവിധായകന്‍

മോഹന്‍ലാലിന്റെ കഴിവിനൊത്ത സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന് സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കഴിവിനെ പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. എത്രയോ കഴിവുള്ള നടനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവിനൊത്ത കഥകളും സിനിമകളും ഉണ്ടാകുന്നില്ലെന്ന് ഭദ്രന്‍ പറയുന്നു.

ജീവിതത്തിന്റെ വലിയൊരു ഭാഗം സമയമാണ് അദ്ദേഹം എനിക്ക് തരുന്നത്. അത് വൃത്തിയായി ചെയ്യുക എന്നത് തന്റെ കടമയാണെന്നും ഭദ്രന്‍ പറഞ്ഞു. 2005 ല്‍ പുറത്തിറങ്ങിയ ഉടയോന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതായി കേട്ടിരുന്നു. കേട്ടത് സത്യമാണ് ഭദ്രന്‍ പറഞ്ഞത് തുടര്‍ന്ന് വായിക്കാം

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുക്കെട്ട് വീണ്ടും

2005ല്‍ പുറത്തിറങ്ങിയ ഉടയോനാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുക്കെട്ടിലെ ഒടുവിലത്തെ ചിത്രം. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രത്തെ കുറിച്ച് ആലോചിച്ച് വരികയാണെന്നും സംവിധായകന്‍ ഭദ്രന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ പറഞ്ഞത്.

കഥാപാത്രത്തെ കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞു

കഥാപാത്രത്തെ കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞു. ലാലിന് ഭയങ്കര ഇഷ്ടമായി. ഭദ്രന്‍ പറയുന്നു.

ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റിന് ഇനിയും സമയമെടുക്കും

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാറയിട്ടില്ല. ഒരു ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റിന് ഇനിയും സമയമെടുക്കുമെന്ന് ഭദ്രന്‍ പറയുന്നു.

ലാല്‍ എനിക്ക് തരുന്നത്

ജീവിതത്തിന്റെ വലിയൊരു ഭാഗം സമയമാണ് ലാല്‍ എനിക്ക് തരുന്നത്. അതുക്കൊണ്ട് തന്നെ അത് ഞാന്‍ വൃത്തിയായി ഉപയോഗിക്കേണ്ടതാണ്-ഭദ്രന്‍.

എത്രമാത്രം കഴിവുള്ള നടനാണ് മോഹന്‍ലാല്‍

എത്രമാത്രം കഴിവുള്ള നടനാണ് മോഹന്‍ലാല്‍. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവിനൊത്ത കഥകളും സിനിമകളും ഉണ്ടാകണം എന്നും ഭദ്രന്‍ പറയുന്നു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Spadikam, directed by Bhadran, would easily feature among one of the most celebrated Malayalam films of all time.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam