»   » മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി എംടി വാസുദേവന്റെ സാഹിത്യരൂപം രണ്ടാംമൂഴം സിനിമയാക്കുന്നതിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിനിടെ ചിത്രം ഉപേക്ഷിച്ചിരുന്നതായും കേട്ടു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍.

ഭീമന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നേരത്തെ ഭീമന്‍ കഥാപാത്രം അവതരിപ്പിക്കാനായി മമ്മൂട്ടിയെ ക്ഷണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രത്തെ കണക്കിലെടുത്താണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് പരിഗണിച്ചത്.

mohanlal-06

ഇപ്പോള്‍ ചിത്രം ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തിലാണ് അവ്യക്തത നിലനില്‍ക്കുന്നത്. ഹരിഹരന്‍ ചിത്രം സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വലിയ ബജറ്റ് വേണ്ടി വരുന്നതിനാല്‍ ഹരിഹരന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി.

English summary
Mohanlal big budget project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam