ഹാഫ് കൈ ഷര്‍ട്ടും പാന്റ്‌സുമിട്ട് മോഹൻലാൽ!! ഇതാണ് ബിഗ് ബ്രദർ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Recommended Video
വർഷങ്ങൾക്ക് ശേഷം മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.ഹാവ് കൈ ഷർട്ടും വെളുത്ത നിറത്തിലുള്ള പാന്റുമിട്ട് മതിൽ ചാടി കടക്കുന്ന ലാലേട്ടന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. ലാലേട്ടന്റെ കഥാപാത്രത്തെ കുറിച്ചോ സിനിമയെ കുറിച്ചോയുള്ള മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മോഹൻലാലിനോടൊപ്പം ബോളുവുഡ് താരം അർബാസ്ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് മറ്റ് താരങ്ങൾ.
2013 ൽ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റിൽമാന് ശേഷം മോഹൻലാൽ- സിദ്ദിഖ് കൂട്ട്ക്കെട്ടിൽ പുറത്തു വരുന്ന ചിത്രമാണ് ബിഗ് ബ്രദർ.1992 ൽ പുറത്തു വന്ന വിയറ്റ്നാം കോളനിയിലൂടെയാണ് ഇരുവരുംആദ്യമായി ഒന്നിക്കുന്നത്. മമ്മൂട്ടി- നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഭാസ്കർ ഒരു റാസ്ക്കലാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സിദ്ദിഖ് ചിത്രം.


Click it and Unblock the Notifications











