കറുത്ത വേഷം ധരിച്ച് കൂട്ടാളികൾക്കൊപ്പം മോഹൻലാൽ! ആകാംക്ഷ ഉയർത്തി ബിഗ് ബ്രദര്‍
ഇട്ടിമാണിയ്ക്ക് ശേഷം മോഹൻലാൽ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ. ഇപ്പോഴിത ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. വർഷങ്ങൾക്ക് ശേഷ മോഹൻലാൽ- സിദ്ദിഖ് കൂട്ടക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷനും കോമഡിയ്ക്കും തുല്യപ്രധാന്യം നൽകിയ ഒരുങ്ങുന്ന ചിത്രമാണിത്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.

സംഘട്ടന രംഗത്തിന് സമാനമായ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടാള കഥയാണോ എന്നുളള സംശയവും പ്രേക്ഷകരിൽ ചിലർ ചോദിക്കുന്നുണ്ട്. കറുത്ത യൂണിഫോം ധരിച്ച് ഗണ്ണുമായി മോഹൻലാലും ഒരു സംഘം പേരും ഓടി അടുക്കുന്നതാണ് പോസ്റ്ററിൽ. ഇതുവരെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചോ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചേയുള്ള വിശദാംശങ്ങളൊന്നുംപുറത്തുവന്നിട്ടില്ല. അതീവ സസ്പെൻസ് സൂക്ഷിച്ചു കൊണ്ടാണ് ചിത്രം പുറത്തെത്തുന്നത്.
25 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണിത്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2013 ൽ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റിൽമാനാണ് സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ പുറത്തു വന്ന അവസാന ചിത്രം. ' അടുത്ത ക്രിസ്മസിന് ചിത്രം തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications