»   » പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ബിജു മേനോനും

പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ബിജു മേനോനും

Posted By: Sanviya
Subscribe to Filmibeat Malayalam

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് ബിജു മേനോന്റേത്.

നേരത്തെ ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു നാട്ടിന്‍ പുറത്തുകാരനായ രാഷ്ട്രീയകാരനായിരുന്നു മാമച്ചന്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ 15ന് കോഴിക്കോട് വച്ച് ആരംഭിക്കും. ഒരു കുടുംബ ചിത്രം കൂടിയാണിത്. വെള്ളിമൂങ്ങ പോലെ ഹാസ്യ രൂപത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നത്.

bijumenon-mohanlal

ചിത്രത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുക. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളി പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ദുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ജോഷി സംവിധാനം ചെയ്ത റണ്‍ബേബി റണ്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ബിജുമേനോനും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം. ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്നു.

English summary
Mohanlal, Biju Menon in Jibu Jacob's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam