മലയാളത്തിന്‍റെ നടനസൂര്യന് 60! മോഹന്‍ലാലിന് പിറന്നാളാശംസയുമായി താരങ്ങളും സംവിധായകരും!
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ മോഹന്‍ലാലിന് 60 വയസ്സ്. മെയ് 21ന് പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസാപ്രവാഹമാണ്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് 2 ന്‍റെ ഷൂട്ടിനായി ചെന്നൈയിലേക്ക് പോയ അദ്ദേഹത്തിന് തിരിച്ച് കൊച്ചിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സുചിത്രയ്ക്കും പ്രണവിനുമൊപ്പം ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം.
സഹപ്രവര്‍ത്തകരെ വിളിച്ച് സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി തേടിയെത്തിയ കോളിനെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. മോഹന്‍ലാലിന് പിറന്നളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് സംവിധായകരും താരങ്ങളുമെല്ലാം. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകളെല്ലാം വൈറലായി മാറുന്നത്.
സംവിധായകന്‍റെ വേഷമണിയുകയാണ് താനെന്ന് അദ്ദേഹം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അധികം വൈകാതെ തന്നെ അദ്ദേഹത്തില്‍ നിന്നും സിനിമ പ്രതീക്ഷിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രവുമായാണ് താനെത്തുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

മധുപാല്‍, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ബി ഉണ്ണികൃഷ്ണന്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ഭദ്രന്‍, ജി വേണുഗോപാല്‍, രമേഷ് പിഷാരടി, മണികണ്ഠന്‍ ആചാരി, ജയറാം, യേശുദാസ്, സുജാത മോഹന്‍, ചിത്ര, ശ്വേത മോഹന്‍, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍
തുടങ്ങി നിരവധി പേരാണ് ആശംസ അറിയിച്ചിട്ടുള്ളത്.
പ്രിയപ്പെട്ട ലാൽ സാർ. സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകളെന്നുള്ള കുറിപ്പോടെയാണ് മധുപാല്‍ എത്തിയത്. ആസ്ട്രേലിയ എന്ന ചിത്രത്തിൽ ഈ മഹാനടൻ്റെ ഒരു ക്ലോസപ്ഷോട്ടിലാണ് ആദ്യമായി ക്ലാപ് അനൗൺസ് ചെയ്ത് അസിസ്റ്റൻറ് ഡയറക്ടർ എന്ന ജോലി തുടങ്ങിയത് അഞ്ച് ദിവസം മാത്രം ഷൂട്ട് ചെയ്ത് ആ ചിത്രം പാതിയിൽ നിന്നു . പിന്നെ തങ്ക കൊലുസ് എന്ന തമിഴ് ചിത്രം കഴിഞ്ഞ് വീണ്ടും ലാൽ സാറിൻ്റെ മുന്നിൽ. ബട്ടർഫ്ലൈസ്. ജീവിതത്തിൽ പാഠശാലകളിൽ പഠിച്ചതിനപ്പുറം ഒരു വിശ്വവിദ്യാലയത്തിൽ വന്ന് ചേരുകയായിരുന്നു' നമ്മൾ കണ്ടതിന്നും കേട്ടതിനും മീതെ ഒരു പുതിയ ലോകത്തിൻ്റെ കഥകൾ.
Recommended Video
പിന്നീട്, മാന്ത്രികവും വർഗ്ഗീസ് ചേകവരും ഗുരുവുമൊക്കെയായി രാവണപ്രഭുവരെ സിനിമയിലും അല്ലാതെയുമായി എത്രയോ നിമിഷങ്ങൾ
കഥയാട്ടവും പുസ്തക പ്രകാശനവും ചികിത്സാ കേന്ദ്രങ്ങളുമൊക്കെയായി അനുഭവങ്ങളുടെ ആകാശസഞ്ചാരം.പ്രിയപ്പെട്ട ഈ മഹാ മനുഷ്യൻ്റെ വാക്കുകൾ സൂര്യപ്രകാശമാകുന്നു. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും മനസ്സിന് മുന്നിൽ പ്രാർത്ഥനയോടെ, ഇതായിരുന്നു മധുപാലിന്‍റെ കുറിപ്പ്.


Click it and Unblock the Notifications