എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്..!! ജഗതിയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
അടൂർ ഭാസി- പ്രേം നസീർ കോമ്പിനേഷനും ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹൻലാൽ- ജഗതി
സിനിമയുടെ കലഘട്ടമോ ജനറേഷനോ നോക്കാതെ എല്ലാത്തരം പ്രേക്ഷകരേയും കുടുകുടാന്ന ചിരിപ്പിച്ച താരമാണ് ജഗതി ശ്രീകുമാർ. ഇന്ന് ജഗതിയുടെ 68ാം പിറന്നാളായിരുന്നു. ജഗതിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ. ജഗതിയ്ക്കൊപ്പമുളള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പിറന്നാൾ ആശംസ അറിയിച്ചത്. എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ എന്ന് ചിത്രത്തിനോടൊപ്പം കുറിച്ചു.

അടൂർ ഭാസി- പ്രേം നസീർ കോമ്പിനേഷനും ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹൻലാൽ- ജഗതി. ഈ കൂട്ട്കെട്ടിൽ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ജഗതി-മോഹൻലാൽ ചിത്രമെന്ന് ആദ്യം കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന യോദ്ധയും കിലുക്കവുമൊക്കെയാണ്. തൈപ്പറമ്പിൽ അശോകനേയും അരശും മൂട്ടിൽ അപ്പുക്കുട്ടനേയും എത്ര കൊല്ലങ്ങൾ കഴിഞ്ഞാൽ പോലു പ്രേക്ഷകർ ആരും മറക്കുകയില്ല. സിനിമ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ഈ ചിത്രത്തിന് പ്രേക്ഷകരുണ്ട്. കിലുക്കത്തിലെ ജോജിയും നിശ്ചലും ഇതേ അവസ്ഥ തന്നെയാണ്.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാൻ പറ്റാത്ത് താരമാണ് ജഗതി. ജഗതിയുടെ ശൂന്യത ഇന്നും നികത്താൻ മലയാള സിനിമയിൽ ആർക്കും കഴിഞ്ഞിട്ടില്ല. 2010 മർച്ച് 10 നായിരുന്നു എല്ലാവരേയും സങ്കടത്തിലാഴ്ത്തി കൊണ്ട് ആ ദുരന്തം സംഭവിച്ചത് . ലൊക്കേഷനിൽ മറ്റൊരു ലെക്കേഷനിലേയ്ക്ക് പോകവെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടത്തുള്ള പാണമ്പ്രവളവിൽവെച്ചുണ്ടായ ജഗതിയുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജഗതി ഒരു വർഷത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ആരോഗ്യ സ്ഥിതി വീണ്ടെടുത്തു വന്നുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











