ഉമ്മന്‍ ചാണ്ടിയെ കളിയാക്കുന്ന സീന്‍; മോഹന്‍ലാല്‍ ഐവി ശശി ചിത്രം ഉപേക്ഷിച്ചു
ശ്രദ്ധ എന്ന ചിത്രത്തിന് ശേഷം ഐവി ശശിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥയില്‍ മു്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കളിയാക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനാലാണാത്രെ ലാല്‍ ചിത്രം ഉപേക്ഷിച്ചത്.
കോഴിക്കോട് കളക്ടര്‍ പ്രശാന്തും അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കൊച്ചിയിലെ മോഹന്‍ലാലിന്റെ ട്രാവന്‍കൂര്‍ ഫോര്‍ട്ടില്‍ വച്ച് പ്രശാന്തും സുഹൃത്തും ലാലിന് കഥ മുഴുവന്‍ വായിച്ചു കേള്‍പിച്ചു.

നിര്‍മാതാവ് ഗോകുലം ഗോപാലന്‍ 50 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്ത ശേഷമാണ് ലാല്‍ കഥ കേട്ടത്. കഥ ഇഷ്ടപ്പെട്ടാല്‍ ബാക്കി തുക നല്‍കാന്‍ നിര്‍മാതാവിന്റെ വിശ്വസ്തനും കൂടെയുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മൂന്നരമണിക്കൂര്‍ കൊണ്ട് കഥ മുഴുവന്‍ കേട്ട ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നത്രെ.
സോളാര്‍ സമരത്തെ തുടര്‍ന്നുണ്ടായ സെക്രട്ടറിയേറ്റ് വളയലും, മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും കളിയാക്കിയുള്ള സീനുകളും തിരക്കഥയില്‍ ഉള്ളതുകൊണ്ടാണ് ലാല്‍ പിന്മാറിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ദേശീയ ഗെയിമിനോട് അനുബന്ധിച്ച് നടന്ന ലാലിസം വിവാദമായെങ്കിലും അതിന് ശേഷം മുഖ്യമന്ത്രിയുമായി നടന് നല്ല ബന്ധമാണ്. അത് തകര്‍ക്കാല്‍ ലാല്‍ തയ്യാറല്ല.


Click it and Unblock the Notifications











