»   » മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ആത്മാര്‍ത്ഥതയും ആളുകളോടുള്ള പെരുമാറ്റവും സംസാരമായിട്ടുണ്ട്. സിനിമാ ലൊക്കേഷലാണെങ്കില്‍ പോലും ചെറിയവനെന്നോ വലിയവനെന്നോ ലാല്‍ വേര്‍തിരിച്ച് കാണാറില്ല. എല്ലാവരും ലാലിന് ഒരുപോലെയാണ്. എന്നാല്‍ അതുമാത്രമല്ല, സംവിധായകന്റെ മനസറിഞ്ഞ് കൂടെ നിന്ന് ആശ്വസിപ്പിക്കാനും ലാലിന് നന്നായി അറിയാം.

ഭ്രമരം സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍, ചിത്രത്തിന്റെ കുറച്ച് ഭാഗം പാലക്കാട് നെല്ലിയാമ്പതിയിലുമുണ്ടായിരുന്നു. ഷൂട്ടിങിനായി പോകുന്ന വഴിക്ക് ആനയെയും കാട്ടു പോത്തിനെയും കണ്ടതോടു കൂടി ഇവിടെ വച്ച് ഷൂട്ടിങ് നടത്തുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലായി. എന്തായാലും നിങ്ങള്‍ ഷൂട്ട് ചെയ്‌തോളൂ ഞാന്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാവും പറഞ്ഞു. നിര്‍മ്മാതാവിന്റെ മറുപടി ശരിക്കും ബ്ലെസിയെ തളര്‍ത്തി. എന്നാല്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യം ചെറുതല്ല. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

ലാല്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ സംവിധായകന്‍ ബ്ലെസി കാര്യം പറഞ്ഞു.

മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

ഇതുപോലെയുള്ള സ്ഥലങ്ങളില്‍ വച്ച് എന്ത് വെല്ലുവിളി നേരിട്ടും നമ്മള്‍ ചിത്രീകരിക്കണം. അപ്പോഴാണ് സിനിമയ്ക്കും അതിന്റെ ഡെപ്ത് വരുകയുള്ളൂ. ലാല്‍ പറഞ്ഞുവത്രേ.

മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

ലാല്‍ അങ്ങനെ പറഞ്ഞതോടു കൂടി എതിരഭിപ്രായമുള്ളവരും പിന്നീട് ഒന്നും പറഞ്ഞില്ല. എല്ലാവരും കൂടെ നിന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി.

മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

ചിത്രത്തില്‍ മോഹന്‍ലാല്‍ മലയിടുക്കുകളിലൂടെ ഒരു ജീപ്പു ഓടിച്ച് പോകുന്ന രംഗമുണ്ട്. സിനിമയില്‍ തന്നെ കാണുമ്പോള്‍ പേടി തോന്നും. അവിടുത്തെ പ്രദേശ വാസികള്‍ പോലും അതിലൂടെ വണ്ടി ഓടിക്കാന്‍ മടി കാണിക്കുന്നതാണ്.

മോഹന്‍ലാലിന്റെ ധൈര്യം സമ്മതിക്കണം, വാശിക്കാരനായ സംവിധായകന്‍ പോലും ഞെട്ടി!!

ഒരു പേടിയുമില്ലാതെ മോഹന്‍ലാല്‍ ആ ജീപ്പ് ഓടിക്കുന്നത് ഞെട്ടി പോയിട്ടുണ്ട്. ഒരുപാട് നാളത്തെ പരിചയമുള്ളതു പോലെയാണ് ലാല്‍ ആ വണ്ടി ഓടിച്ചത്.

English summary
mohanlal,Blessy Bhramaram malayalam film experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam