»   » എമര്‍ജിംഗ് കേരളയ്ക്കു പിന്തുണയുമായി മോഹന്‍ലാല്‍

എമര്‍ജിംഗ് കേരളയ്ക്കു പിന്തുണയുമായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചിയില്‍ അടുത്ത മാസം നടക്കുന്ന 'എമര്‍ജിംഗ് കേരള' നിക്ഷേപ സംഗമത്തിനു പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. പുതിയൊരു കേരളത്തിനു വേണ്ടിയുളള പ്രതീക്ഷയോടെയുള്ള പരിശ്രമമായിട്ടാണ് എമര്‍ജിംഗ് കേരളയെ കാണുന്നതെന്ന് അദ്ദേഹം തന്റെ ബ്‌ളോഗില്‍ കുറിച്ചു.

എമര്‍ജിംഗ് കേരള പൂര്‍ണമായും സാധ്യമാകുകയാണെങ്കില്‍ കേരളം അടിമുടി മാറുകയും പുതിയ ചക്രവാളങ്ങള്‍ ഉണ്ടാകുകയും ചെയ്യും. എമര്‍ജിംഗ് കേരളയെന്ന പ്രതീക്ഷയില്‍ താനും പങ്കുചേരുകയാണ്. പലകാര്യങ്ങളിലും ബഹുദൂരം പിന്നിലായ കേരളത്തെ മുന്നിലെത്തിക്കുകയെന്ന സ്വപ്നം ഈ പദ്ധതിക്കുണ്ട്. എല്ലാ ജാലകങ്ങളും എല്ലാ ദേശങ്ങളിലേക്കും തുറന്നിടുന്നതും നന്മകളും പുരോഗതിയുമെല്ലാം സ്വീകരിക്കുന്നതുമായ മനോഭാവം സൃഷ്ടിക്കാന്‍ ' എമര്‍ജിംഗ് കേരള'യ്ക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ കുറിയ്ക്കുന്നു.

പാര്‍ട്ടികളും വിശ്വാസങ്ങളുമെല്ലാം വ്യത്യസ്തമാകുന്‌പോഴും പൊതുവായ ഒരു പുരോഗമന അവബോധം നിലനിര്‍ത്തുന്‌പോള്‍ മാത്രമെ നാട് മുന്നോട്ടു പോവുകയുള്ളൂ. ഒരു കാര്യം ആരു ചെയ്യുന്നുവെന്നല്ല എന്താണ് ചെയ്യുന്നതെന്നാണ് നോക്കേണ്ടത്. വിമര്‍ശനങ്ങള്‍ ക്രിയാത്മകങ്ങളാകണം. കഷ്ടമെന്നു പറയട്ടെ പലപ്പോഴും നമ്മുടെ നാട്ടില്‍ അങ്ങനെയല്ല ഉണ്ടാകുന്നതെന്നും മോഹന്‍ലാല്‍ വിശദീകരിക്കുന്നു.

പ്രതിപക്ഷം എതിര്‍ത്ത നിക്ഷേപക സംഗമത്തിന് പിന്തുണയുമായാണ് ലാല്‍ എത്തിയിരിക്കുന്നത്. എമര്‍ജിംഗ് കേരളയെക്കുറിച്ച് ചര്‍ച്ച ചെയ്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ഇടതുമുന്നണി വിട്ടുനിന്നിരുന്നു. കരളത്തിന്റെ പൊതുസ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നു എന്നാരോപിച്ചാണ് എല്‍ഡിഎഫ് ഇതിനെ എതിര്‍ക്കുന്നത്.

English summary
Actor Mohanlal says Kerala is set for a radical change if the projects put up for the Emerging Kerala meet are implemented.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam