»   » ഒന്ന് കാണണം എന്ന് ആ അമ്മ പറഞ്ഞു... മോഹന്‍ലാല്‍ ഓടിയെത്തി... ഇതാണ് ലാലേട്ടന്‍ !!

ഒന്ന് കാണണം എന്ന് ആ അമ്മ പറഞ്ഞു... മോഹന്‍ലാല്‍ ഓടിയെത്തി... ഇതാണ് ലാലേട്ടന്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

ഉമ്മ വയ്ക്കാന്‍ വരുന്ന ആരാധകനെ തള്ളി മാറ്റിയ മോഹന്‍ലാലിന്റെ വീഡിയോ ലാല്‍ വിരോധികള്‍ക്കിടയില്‍ വൈറലായത് നിമിഷ നേരങ്ങള്‍ക്കൊണ്ടാണ്.. എന്നാല്‍ ശല്യം ചെയ്യുന്ന ആരാധകരെ തള്ളി മാറ്റാന്‍ മാത്രമല്ല, സ്‌നേഹിക്കുന്ന ആരാധകരെ ചേര്‍ത്തു നിര്‍ത്താനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന് അറിയാം.

ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയതിന് മോഹന്‍ലാല്‍ തന്നോട് ക്ഷമ പറഞ്ഞു എന്ന് ആരാധകന്‍

അതിന്റെ തെളിവ് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച അമ്മയെ ലാല്‍ കാണാനെത്തി.. ഒരു സൂപ്പര്‍താര പരിവേഷവുമില്ലാതെ..

കാണണം എന്നാഗ്രഹം

ഒരു വീഡിയോയില്‍ തന്നെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച അമ്മയെ കാണാന്‍ മോഹന്‍ലാല്‍ ഇന്ന് രാവിലെ (മാര്‍ച്ച് 19) എത്തി. എത്തുക മാത്രമല്ല, ആ അമ്മയ്‌ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്തു..

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

ആ അമ്മയെ കാണാന്‍ പോയ കാര്യം തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത് മോഹന്‍ലാല്‍ തന്നെയാണ്.. അമ്മയ്‌ക്കൊപ്പം ചെലവഴിച്ചപ്പോള്‍ എടുത്ത ഫോട്ടോകളും ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തരംഗമാകുന്നു..

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അമ്മമാര്‍ക്ക് മോഹന്‍ലാലിനോടുള്ള സ്‌നേഹവും, മലയാളി മനസ്സില്‍ ലാലിനുള്ള സ്ഥാനവും ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നു.. ഒരു മണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്ത ഫോട്ടോ ഇതിനോടകം രണ്ടായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു..

മോഹന്‍ലാല്‍ വരുമോ എന്നെ കാണാന്‍

ബിഗ് എഫ്എം ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. തിരുവനന്തപുരം കാരുണ്യ വിശ്രാന്തി മന്ദിരത്തില്‍ 17 വര്‍ഷമായി അനാഥയായി കഴിയുന്ന ഈ അമ്മയ്ക്ക് മോഹന്‍ലാലിനെ നേരില്‍ കാണണം എന്ന ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പലരാലും ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ കണ്ട് മോഹന്‍ലാല്‍ നേരിട്ടെത്തി അമ്മയെ കാണുകയായിരുന്നു.

English summary
Mohanlal came and met her fan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam