ജാക്കിയ്ക്കു ശേഷം കാസനോവ
മോഹന്‍ലാല്‍ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയുടെ ചിത്രീകരണം ഫെബ്രുവരിയിലേയ്ക്ക് മാറ്റി.
മോഹന്‍ലാല്‍ നടത്തുന്ന വിദേശ പര്യടനം മൂലമാണ് ചിത്രീകരണം മാറ്റിയത്. മോഹന്‍ലാലിന്റെ തുടര്‍ച്ചയായി 60 ദിവസത്തെ കാള്‍ഷീറ്റാണത്രേ കാസനോവയ്ക്ക് വേണ്ടത്. ആഗസ്റ്റില്‍ തുടങ്ങാനിരുന്നതാണ് ചിത്രീകരണം.
രാജീവ് നാഥിന്റെ പകല്‍ നക്ഷത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഷാജി കൈലാസിന്റെ റെഡ് ചില്ലീസിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ആല്‍ബര്‍ട്ടിന്റെ നായര്‍സാന്‍ എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കും.
നായര്‍സാനിനു ശേഷം റെഡ് ചില്ലീസ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും. ഒക്ടോബറിലാണ് ലാലിന്റെ നേതൃത്വത്തില്‍ താരസംഘം യൂറോപ്പില്‍ പര്യടനം തീരുമാനിച്ചിരിക്കുന്നത്. ഒരു മാസമാണ് പര്യടനത്തിന്റെ ദൈര്‍ഘ്യം.
നവംബറില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ്. ഈ ചിത്രവും പൂര്‍ത്തിയാക്കിയ ശേഷമേ കാസനോവയുടെ ചിത്രീകരണം തുടങ്ങുകയുളളൂ. കോണ്‍ഫിഡന്റ്സ് ഗ്രൂപ്പ് ഉടമ സി ജെ റോയി, സിലിക്കോണ്‍ മീഡിയ ഉടമ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് കാസനോവ നിര്‍മ്മിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications