»   » റെഡ് വൈനിലേക്ക് ലാല്‍ വിളിച്ചു; മേഘ്‌ന ഹാപ്പി

റെഡ് വൈനിലേക്ക് ലാല്‍ വിളിച്ചു; മേഘ്‌ന ഹാപ്പി

Posted By:
Subscribe to Filmibeat Malayalam

പുതിയൊരു സിനിമയിലേക്ക് ക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലാണ് മേഘ്‌ന രാജ്. മേഘ്‌നയെ ക്ഷണിച്ചത് ചില്ലറക്കാരനൊന്നുമല്ല, സാക്ഷാല്‍ മോഹന്‍ാലാലണ് തന്റെ പുതിയ ചിത്രത്തിലേക്ക് നായികയായി മേഘ്‌നയെ ക്ഷണിച്ചരിയ്ക്കുന്നത്. സന്തോഷിയ്ക്കാന്‍ ഇതില്‍പ്പരം ഒന്നും വേണ്ടല്ലോ

ബ്യൂട്ടിഫുള്ളില്‍ മേഘ്‌നയുടെ പ്രകടനം കണ്ട് ബോധിച്ചതോടെയാണ് പുതിയ ചിത്രമായ റെഡ് വൈനില്‍ നായികയായി മേഘ്‌നയെ പരിഗണിയ്ക്കാന്‍ ലാല്‍ ശുപാര്‍ശ നല്‍കിയതത്രേ. ബ്യൂട്ടിഫുള്ളിന് ശേഷം മേഘ്‌നയ്ക്കാണെങ്കില്‍ ഓഫറുകളുടെ പെരുമഴയാണ്. ഇതിനിടയില്‍ വന്നുപ്പെട്ട ലാല്‍ ചിത്രം ഭാഗ്യമായാണ് നടി കാണുന്നത്.

ഇതാദ്യമായാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. റെഡ് വൈനില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ആവേശത്തെക്കാള്‍ മറ്റെന്തോ ആണ് എന്റെയുള്ളില്‍ നിറഞ്ഞത്. ബ്യൂട്ടിഫുള്ളിലെ അഭിനയം ഏറെ ഇഷ്ടപ്പെട്ടുവെന്നും മോഹന്‍ലാല്‍ പറഞ്ഞതായി സന്തോഷത്തെ മേഘ്‌ന വെളിപ്പെടുത്തുന്നു. എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്.

നവാഗതനായ സലാം ഒരുക്കുന്ന റെഡ് വൈന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തിലെ വേഷത്തെക്കുറിച്ച് അധികമൊന്നും പറയാന്‍ മേഘ്‌ന തയാറായലല്ല. മോഹന്‍ലാലിനൊപ്പം ഒട്ടേറെ കോമ്പിനേഷന്‍ സീനുകളുള്ള ഒരു സ്മാര്‍ട്ടായ പെണ്‍കുട്ടിയുടെ വേഷമാണ് എനിയ്ക്ക് റെഡ് വൈനിലുള്ളത്. അതുമാത്രമാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് മേഘ്‌ന ഇപ്പോള്‍ പറയുന്നത്.

ഫഹദ് ഫാസിലും ആസിഫ് അലിയ്ക്കും മേഘ്‌ന അഭിനയിക്കുന്ന ആദ്യസിനിമ കൂടിയാണിത്. ചിത്രത്തില്‍ മറ്റു മൂന്ന് നായികമാര്‍ കൂടിയുണ്ടാവും.

കൈനിറയെ അവസരങ്ങളുള്ള മേഘ്‌നയുടെ ഒരുപിടി സിനിമകള്‍ റിലീസിനും തയാറായിക്കഴിഞ്ഞു. പോപ്പിന്‍സ്, മദിരാശി, മാഡ് ഡാഡ്, അപ് ആന്റ് ഡൗണ്‍ തുടങ്ങിയവയിലെല്ലാം മേഘ്‌ന പ്രത്യക്ഷപ്പെടുന്നുണ്ട്.

English summary
Meghna Raj says the superstar Mohanlal wanted her to be part of the project after watching her performance in Beautiful.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam